മരിച്ച താന്നിമൂട് സ്വദേശി മുകേഷിന്റെ കുടുംബത്തിന് തണലൊരുക്കാന്‍ സഹായ നിധി രൂപീകരിച്ചു

മരിച്ച താന്നിമൂട് സ്വദേശി മുകേഷിന്റെ കുടുംബത്തിന് തണലൊരുക്കാന്‍ സഹായ നിധി രൂപീകരിച്ചു

Aug 21, 2026 - 10:48
 0
മരിച്ച താന്നിമൂട് സ്വദേശി മുകേഷിന്റെ കുടുംബത്തിന് തണലൊരുക്കാന്‍ സഹായ നിധി രൂപീകരിച്ചു
This is the title of the web page

ഇടുക്കി: അകാലത്തില്‍ മരിച്ച നെടുങ്കണ്ടം താന്നിമൂട് സ്വദേശി മുകേഷിന്റെ കുടുംബത്തിന് സംരക്ഷണം ഒരുക്കാന്‍ ജനകീയ കൂട്ടായ്മയില്‍ കുടുംബ സഹായ നിധി രൂപീകരിച്ചു. കുടുംബത്തിന് അടച്ചുറപ്പുള്ള വീട് നിര്‍മിച്ച് നല്‍കുകയും ബാധ്യതകള്‍ തീര്‍ക്കുകയുമാണ് ലക്ഷ്യം. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന മുകേഷ് മരണപ്പെടുന്നത്. രണ്ട് വയസ്സും ആറ് മാസവും പ്രായമുള്ള രണ്ട് കുഞ്ഞുങ്ങളും ഭാര്യ അഞ്ചുവും രോഗികളായ മാതാപിതാക്കളും അടങ്ങുന്നതാണ് കുടുംബം. ആകെയുള്ള അഞ്ച് സെന്റ് ഭൂമി പണയപ്പെടുത്തി അമ്മയുടെ ചികിത്സയ്ക്കായി എടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതോടെ ജപ്തി ഭീഷണിയിലാണ്. ലൈഫ് പദ്ധതിയില്‍ അനുവദിച്ച വീടിന്റെ നിര്‍മാണവും പൂര്‍ത്തിയായിട്ടില്ല. സുരക്ഷിതമായ വീടില്ലാത്തതിനാല്‍ കുഞ്ഞുങ്ങളെ തനിച്ചാക്കി കൂലിപ്പണിക്ക് പോകാനും അഞ്ചുവിന് സാധിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ജനകീയ സമിതി രൂപീകരിച്ചത്. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായും ബ്ലോക്ക് പഞ്ചായത്തംഗം കെ ആര്‍ രാമചന്ദ്രന്‍ കണ്‍വീനറായും കമ്മിറ്റി രൂപീകരിച്ചു. ചെയര്‍മാന്‍, കണ്‍വീനര്‍, മുകേഷിന്റെ ഭാര്യ അഞ്ചു എന്നിവരുടെ പേരില്‍ നെടുങ്കണ്ടം ഫെഡറല്‍ ബാങ്കില്‍ ജോയിന്റ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow