വന്യമൃഗശല്യത്തിന് പത്ത് ദിവസത്തിനകം കരട് രൂപരേഖ തയാറാക്കും: വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍

വന്യമൃഗശല്യത്തിന് പത്ത് ദിവസത്തിനകം കരട് രൂപരേഖ തയാറാക്കും: വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍

May 30, 2026 - 11:15
 0
വന്യമൃഗശല്യത്തിന് പത്ത് ദിവസത്തിനകം കരട് രൂപരേഖ തയാറാക്കും: വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍
This is the title of the web page

ഇടുക്കി: സംസ്ഥാനത്ത് ജനവാസമേഖലകളെ ഭീതിയിലാഴ്ത്തുന്ന വന്യമൃഗ ശല്യത്തിന് അടിയന്തിര പരിഹാരം കാണുമെന്ന് വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍. വനംവകുപ്പ് മുന്‍കൈയെടുത്ത് വിളിച്ചുചേര്‍ത്ത കര്‍ഷക സംഘടനകളുടെ സംയുക്ത യോഗത്തിലാണ് മന്ത്രിയുടെ നിര്‍ണായക ഉറപ്പ്. വന്യമൃഗ ആക്രമണങ്ങള്‍ തടയുന്നതിനായി അടുത്ത പത്ത് ദിവസത്തിനകം വനംവകുപ്പ് മുന്‍ഗണനാ കരട് രൂപരേഖ തയാറാക്കും. ഇത് വീണ്ടും കര്‍ഷക സംഘടനകളുമായി ചര്‍ച്ച ചെയ്ത് അന്തിമമാക്കാനാണ് തീരുമാനം. കാട്ടുപന്നി ശല്യം ഒഴിവാക്കാന്‍ വനംവകുപ്പ് നേരിട്ട് നടപടികള്‍ സ്വീകരിക്കണമെന്ന കര്‍ഷകരുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കും. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള 14 കിലോമീറ്റര്‍ ഭാഗത്തെ റോഡ് നിര്‍മാണ തടസങ്ങള്‍ ഒഴിവാക്കാന്‍ കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനിച്ചതായും മന്ത്രി യോഗത്തെ അറിയിച്ചു. കര്‍ഷക മഹാപഞ്ചായത്തിന് വേണ്ടി അതിജീവന പോരാട്ട വേദി ചെയര്‍മാന്‍ റസാഖ് ചുരവേലില്‍ വനംവകുപ്പുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം മന്ത്രിക്ക് കൈമാറി. മന്ത്രിയുടെ ഉറപ്പുകളില്‍ പ്രതീക്ഷയുണ്ടെന്ന് റസാഖ് ചുരവേലില്‍ യോഗത്തിന് ശേഷം വ്യക്തമാക്കി.
ചിന്നക്കനാല്‍, സൂര്യനെല്ലി മേഖലകളില്‍ ആനകളെ കാണാന്‍ വിനോദസഞ്ചാരികളുമായി പോകുന്ന ടാക്‌സി വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ വനംവകുപ്പ് ഉത്തരവിട്ടു. കഴിഞ്ഞ ദിവസം സിങ്കുകണ്ടത്തിനുസമീപം ബൈക്ക് യാത്രികനെ കാട്ടാനകള്‍ ആക്രമിച്ച പശ്ചാത്തലത്തിലാണ് വിനോദസഞ്ചാരികളുടെ സുരക്ഷ മുന്‍നിര്‍ത്തിയുള്ള നടപടി. കാട്ടാനകളുടെ സാന്നിധ്യം ജനങ്ങളെ അറിയിക്കാന്‍ വനംവകുപ്പ് തയാറാക്കിയ വാട്‌സ്ആപ്പ്, എസ്എംഎസ് അലേര്‍ട്ടുകള്‍ ദുരുപയോഗം ചെയ്താണ് ചില ഡ്രൈവര്‍മാര്‍ സഞ്ചാരികളെ ആനകളുടെ മുന്നിലെത്തിക്കുന്നത്. ഇത്  അപകടസാധ്യത ഉണ്ടാക്കുന്നുണ്ട്. സഞ്ചാരികള്‍ ആനകളെ പ്രകോപിപ്പിക്കുന്നത് തടയാന്‍ വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീം റോഡുകളില്‍ കര്‍ശന പരിശോധന ആരംഭിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow