വണ്ടന്‍മേട് കാര്‍ഡമം പ്ലാന്റേഴ്‌സ് ഫെഡറേഷന്‍ വാര്‍ഷിക പൊതുയോഗം ചേര്‍ന്നു

വണ്ടന്‍മേട് കാര്‍ഡമം പ്ലാന്റേഴ്‌സ് ഫെഡറേഷന്‍ വാര്‍ഷിക പൊതുയോഗം ചേര്‍ന്നു

May 30, 2026 - 10:41
 0
വണ്ടന്‍മേട് കാര്‍ഡമം പ്ലാന്റേഴ്‌സ് ഫെഡറേഷന്‍ വാര്‍ഷിക പൊതുയോഗം ചേര്‍ന്നു
This is the title of the web page

ഇടുക്കി: വണ്ടര്‍മേട് കാര്‍ഡമം പ്ലാന്റേഴ്‌സ് ഫെഡറേഷന്‍ വാര്‍ഷിക പൊതുയോഗം ചേര്‍ന്നു. ചെയര്‍മാന്‍ സ്റ്റെനി പോത്തന്‍ അധ്യക്ഷനായി. കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി ഏലം മേഖലയില്‍ നേരിടുന്ന വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി സുത്യര്‍ഹമായ നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഒരു സംഘടനയാണ് കാര്‍ഡമം പ്ലാന്റേഴ്‌സ് ഫെഡറേഷന്‍. സര്‍ക്കാര്‍തലത്തിലും അല്ലാതെയും ഏലം മേഖലയെ ബാധിക്കുന്ന നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട് നടത്തപ്പെട്ട എല്ലാ പ്രധാന യോഗങ്ങളിലും കര്‍ഷകരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അവതരിപ്പിക്കുന്നതിനും അധികാര കേന്ദ്രങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും സംഘടനക്ക് സാധിച്ചിട്ടുണ്ട്.  ചുരുങ്ങിയ കാലഘട്ടത്തിനുള്ളില്‍ ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരുകര്‍ഷക സംഘടന എന്ന നിലയിലേക്ക് വളരുവാനും 500ലേറെ അംഗങ്ങളുള്ള കാര്‍ഡമം ഫെഡറേഷന് കഴിഞ്ഞിട്ടുണ്ട്. തുടര്‍ന്ന് 2026-27 വര്‍ഷത്തേക്കുള്ള ഓഡിറ്ററുടെ നിയമനവും പുതിയ ഭരണസമിതിയിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പും നടന്നു. വണ്ടര്‍മേട് കാര്‍ഡമം പ്ലാന്റേഴ്‌സ് ഫെഡറേഷന്‍ വൈസ് പ്രസിഡന്റ വി ജെ ജോസഫ്, ജനറല്‍ സെക്രട്ടറി പി ആര്‍ സന്തോഷ്, ട്രഷറര്‍ എസ്. ജീവാനന്ദന്‍ , ജോയിന്റ് സെക്രട്ടറിമാരായ ഡിപിന്‍ പൊന്നപ്പന്‍, ജിനു ജോര്‍ജ്, കോര്‍കമ്മിറ്റിയംഗം ആര്‍ മണിക്കുട്ടന്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow