വൈഎംസിഎ ഡയാലിസിസ് സഹായതാ യോജന പുരസ്‌കാരം കട്ടപ്പന വൈഎംസിഎയ്ക്ക്
വൈഎംസിഎ ഡയാലിസിസ് സഹായതാ യോജന പുരസ്‌കാരം കട്ടപ്പന വൈഎംസിഎയ്ക്ക്
ഇടുക്കി: നാഷണല്‍ കൗണ്‍സില്‍ ഓഫ് വൈഎംസിഎ ഓഫ് ഇന്ത്യയുടെ വൈഎംസിഎ ഡയാലിസിസ് സഹായതാ യോജന പുരസ്‌കാരം കട്ടപ്പന വൈഎംസിഎയ്ക്ക്. ആലുവയില്‍ നടന്ന ദേശീയ പ്രതിനിധി സമ്മേളനത്തില്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ് വൈഎംസിഎ പ്രസിഡന്റ് ജസ്റ്റിസ് കുര്യന്‍ ജോസഫ് പുരസ്‌കാരം സമ്മാനിച്ചു. കട്ടപ്പന വൈഎംസിഎയ്ക്കുവേണ്ടി സംസ്ഥാന പബ്ലിക് റിലേഷന്‍സ് ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജ് ജേക്കബ്, പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ കെ ജെ ജോസഫ്, നാഷണല്‍ കമ്മിറ്റിയംഗം യു സി തോമസ്, കട്ടപ്പന വൈഎംസിഎ പ്രസിഡന്റ് സല്‍ജു ജോസഫ്, കണ്‍വീനര്‍ രജിറ്റ് ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. കട്ടപ്പന വൈഎംസിഎയുടെയും നാഷണല്‍ കൗണ്‍സില്‍ ഓഫ് വൈഎംസിഎയുടേയും സാമ്പത്തിക സഹായത്തോടെ സെന്റ് ജോണ്‍സ് ഹോസ്പിറ്റലുമായി സഹകരിച്ചാണ് ഡയാലിസിസ് സഹായതാ പദ്ധതി നടപ്പാക്കുന്നത്. സെന്റ് ജോണ്‍സ് ഡയറക്ടര്‍ ബ്രദര്‍ ബൈജു വാലുപറമ്പിലാണ് പദ്ധതി ഉദ്ഘാടനംചെയ്തത്. ഗ്രാമീണ മേഖലയില്‍ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കിയ മികവ് വിലയിരുത്തിയാണ് പുരസ്‌കാരം ലഭിച്ചത്.
What's Your Reaction?