ഉടുമ്പൻചോലയിൽ പ്രായപൂർത്തിയാകാത്ത ഭിന്നശേഷി പെൺകുട്ടിയെ പീഡിപ്പിച്ച മധ്യപ്രദേശ് സ്വദേശി അറസ്റ്റിൽ
ഉടുമ്പൻചോലയിൽ പ്രായപൂർത്തിയാകാത്ത ഭിന്നശേഷി പെൺകുട്ടിയെ പീഡിപ്പിച്ച മധ്യപ്രദേശ് സ്വദേശി അറസ്റ്റിൽ
ഇടുക്കി: ഉടുമ്പൻചോലയിൽ ബധിരയും മൂകയുമായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം. അഥിതി തൊഴിലാളി അറസ്റ്റിൽ. മധ്യപ്രദേശ് സ്വദേശി റിമു (20) ആണ് പിടിയിലായത്. ഇയാൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് സംഭവം. വീടിന് സമീപം നിൽക്കുകയായിരുന്ന കുട്ടിയെ വായപൊത്തി അടുത്തുള്ള ഏലക്കാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാർ വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് രാത്രി 7.30 ഓടെ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തിയപ്പോളാണ് പ്രതി തട്ടിക്കൊണ്ടുപോയ വിവരം പറഞ്ഞത്. തുടർന്ന് മാതാപിതാക്കൾ ഉടുമ്പൻചോല പൊലീസിൽ പരാതി നൽകി. രാത്രിയോടുകൂടി പൊലീസ് നടത്തിയ തെരച്ചിലിലാണ് പ്രതി പിടിയിലായത്. ഇയാൾ എട്ടുമാസം മുമ്പാണ് ഇവിടെ എത്തിയത്. നാലു മാസങ്ങൾക്കുമുമ്പ് മാനസിക വെല്ലുവിളികൾ നേരിടുന്ന ഒരു പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ സമീപത്തുള്ള ഒരു ഏലത്തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അന്ന് നാല് ദിവസങ്ങൾക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ആ സംഭവവുമായി ഈ കേസിന് ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കും
What's Your Reaction?