ഇടുക്കി ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
ഇടുക്കി ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
ഇടുക്കി: ഇടുക്കി ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. പാസ്റ്റ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ജോസഫ് മനോജ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ഉദ്ഘാടനം ചെയ്തു. 2012-ല്‍ ചെറുതോണിയില്‍ രൂപീകൃതമായ ക്ലബ് സമൂഹസേവന രംഗത്ത് ശ്രദ്ധേയമായ ഇടപെടലുകളാണ് നടത്തിവരുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ 16 കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മിച്ചുനല്‍കുകയും ഇടുക്കി മെഡിക്കല്‍ കോളേജിന് ഡയാലിസിസ് മെഷീനുകളും വീല്‍ചെയറുകളും ഉള്‍പ്പെടെ വിവിധ സഹായങ്ങള്‍ നല്‍കുകയും ചെയ്തു. പുതിയ ഭരണസമിതിയുടെ പ്രസിഡന്റായി ഡോ. സിബി ജോര്‍ജ്, സെക്രട്ടറിയായി ഷിജോ തടത്തില്‍, ട്രഷററായി ജോസ് കുഴികണ്ടത്തില്‍ എന്നിവര്‍ അധികാരമേറ്റു. ചടങ്ങില്‍ പ്രൊഫ. ഡോ. സാംസണ്‍, ആനി മനോജ്, പ്രവീണ്‍ കുമാര്‍, ബെന്നി മാത്യു, ജയിന്‍ അഗസ്റ്റിന്‍, കെ എന്‍ മുരളി, പ്രസിഡന്റ് ജസ്റ്റിന്‍ ജോര്‍ജ്, എബി ജെയിംസ്, ബിനോയി സെബാസ്റ്റ്യന്‍, ബാബു ജോസഫ്, ജൂലി സിബി, നവജീദ് സിബി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?