കട്ടപ്പന വുമണ്‍സ് എക്‌സ്‌പോ ഏപ്രില്‍ 19, 20 തീയതികളില്‍

കട്ടപ്പന വുമണ്‍സ് എക്‌സ്‌പോ ഏപ്രില്‍ 19, 20 തീയതികളില്‍

Apr 17, 2024 - 18:13
Jul 2, 2024 - 18:45
 0
കട്ടപ്പന വുമണ്‍സ് എക്‌സ്‌പോ ഏപ്രില്‍ 19, 20 തീയതികളില്‍
This is the title of the web page

ഇടുക്കി: കട്ടപ്പന വിമല സില്‍ക്ക് ഹൗസ്, കട്ടപ്പന വുമണ്‍സ് ക്ലബ്, വി ക്ലബ്, റോട്ടറി വുമണ്‍സ്് ക്ലബ് ഓഫ് ഹെറിറ്റേജ് എന്നിവയുടെ നേതൃത്വത്തില്‍ ഹോം മെയ്ഡ് പ്രൊഡക്ടുകളുടെ പ്രദര്‍ശനവും വിപണനവും സംഘടിപ്പിക്കുന്നു. വുമണ്‍സ്് എക്‌സ്‌പോ 2K 204 എന്ന പേരില്‍ സംഘടപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ഏപ്രില്‍ 19 വെള്ളിയാഴ്ച നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി നിര്‍വഹിക്കുന്നു. മുപ്പത്തിയഞ്ചോളം സ്ത്രീകള്‍ വീടുകളില്‍ നിര്‍മിച്ചു കൊണ്ടുവരുന്ന വിവിധതരം വസ്തുക്കള്‍ വാങ്ങുന്നതിനും , കാണുന്നതിനും അവസരമുണ്ടാകും. വിമല സില്‍ക്ക് ഹൗസ് കോംപ്ലക്‌സില്‍ വെള്ളി, ശനി ദിവസങ്ങളിലായാണ് പരിപാടി നടക്കുന്നത്. ഭക്ഷ്യ വസ്തുക്കള്‍, പെയിന്റിങ്‌സ്, ചെടികള്‍, സൗന്ദര്യ വര്‍ദ്ധിത വസ്തുക്കള്‍, വസ്ത്രങ്ങള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങി നിരവധി ഉത്പന്നങ്ങളാണ് മേളയില്‍ ഒരുക്കുന്നത്. വിമല സില്‍ക്ക് ഹൗസ് മാനേജിങ് ഡയറക്ടര്‍ അഞ്ചു ലിബി, കട്ടപ്പന വുമണ്‍സ് ക്ലബ് പ്രസിഡന്റ് റെജി സിബി, കട്ടപ്പന വുമണ്‍സ് ക്ലബ് ചാര്‍ട്ടര്‍ പ്രസിഡന്റ് ആനി ജബ്ബരാജ്, വി ക്ലബ് പ്രസിഡന്റ് മോനിഷ വിശാഖ്, വി ക്ലബ് സെക്രട്ടറി ലിഷ രഞ്ചു, റോട്ടറി വുമണ്‍സ് ക്ലബ് പ്രസിഡന്റ് അനറ്റ് മണ്ഡപം, റോട്ടറി ക്ലബ് ട്രഷറര്‍ നീതു ജിത്ത് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow