വിദ്യാരംഗം കലാസാഹിത്യവേദി നെടുങ്കണ്ടം ഉപജില്ലാ സര്‍ഗോത്സവം നടത്തി
വിദ്യാരംഗം കലാസാഹിത്യവേദി നെടുങ്കണ്ടം ഉപജില്ലാ സര്‍ഗോത്സവം നടത്തി
ഇടുക്കി: വിദ്യാരംഗം കലാസാഹിത്യവേദി നെടുങ്കണ്ടം ഉപജില്ലാ സര്‍ഗോത്സവം പോത്തിന്‍കണ്ടത്ത് നടന്നു. നെടുങ്കണ്ടം മുന്‍ എഇഓ കെ സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളില്‍ അന്തര്‍ലീനമായി കിടക്കുന്ന കഴിവുകള്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. എഇഓ ജെന്‍സിമോള്‍ സി അധ്യക്ഷയായി. പോത്തിന്‍കണ്ടം എസ്എന്‍ യുപി സ്‌കൂള്‍ മാനേജര്‍ പി എന്‍ സുഗതകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വിദ്യാരംഗം ഉപജില്ലാ കണ്‍വീനര്‍ സിസ്റ്റര്‍ ലീന ട്രീസ ജോസഫ്, ഹെഡ്മിസ്ട്രസ് മിനിമോള്‍ ഭാസ്‌ക്കര്‍, മിനി മീനാക്ഷി, മാത്യൂസ് മറ്റപ്പള്ളി, അജീഷ് തായില്യം, ഷേര്‍ലി, നിമ കൃഷ്ണ, ഹെലന ജോഷി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?