ആര്‍എസ്എസ് ചോദ്യങ്ങളെ ഭയപ്പെടുന്നു; പൊതുവിദ്യാഭ്യാസ രംഗത്തെ കേരള മോഡല്‍ രാജ്യത്തിനാകെ മാതൃകയെന്ന് ഐഷി ഘോഷ്
ആര്‍എസ്എസ് ചോദ്യങ്ങളെ ഭയപ്പെടുന്നു; പൊതുവിദ്യാഭ്യാസ രംഗത്തെ കേരള മോഡല്‍ രാജ്യത്തിനാകെ മാതൃകയെന്ന് ഐഷി ഘോഷ്
ഇടുക്കി: പൊതുവിദ്യാഭ്യാസ രംഗത്തെ കേരള മോഡല്‍ രാജ്യത്തിനാകെ മാതൃകയാണെന്ന് എസ്എഫ്‌ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ്. കട്ടപ്പനയില്‍ കേരള കര്‍ഷകസംഘം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായുരുന്നു അവര്‍. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകളുടെ സ്ഥിതി പരിതാപകരമാണ്. കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തെ മുന്നേറ്റം, ശാസ്ത്രീയ ചിന്താഗതി, ഐക്യം എന്നിവ കേരളത്തില്‍ മാത്രമൊതുങ്ങാതെ രാജ്യത്താകെ വ്യാപിക്കണം. ജന്തര്‍മന്തറിലെ സമരത്തില്‍ മുന്നോട്ടുവച്ച പ്രധാന ആവശ്യം സാര്‍വര്‍ത്രിക വിദ്യാഭ്യാസമാണ്. കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഒരുലക്ഷത്തിലേറെ സര്‍ക്കാര്‍ സ്‌കൂളുകളാണ് രാജ്യത്ത് പൂട്ടിയത്. വിവിധ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ വെട്ടിക്കുറച്ചു. സര്‍വകലാശാലകള്‍ ബിജെപി സര്‍ക്കാരുകള്‍ പിടിച്ചടക്കുകയാണ്. അവര്‍ക്ക് ഭരണമില്ലാത്ത സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് ഇത് ചെയ്യുന്നു. സര്‍വകലാശാലകളില്‍ ജനാധിപത്യമുണ്ടാകുമ്പോള്‍ അവിടെ ചോദ്യങ്ങളുണ്ടാകും. എല്ലാക്കാലത്തും ആര്‍എസ്എസ് ചോദ്യങ്ങളെ ഭയപ്പെടുന്നു. ബിജെപി ഫാസിസ്റ്റ് സര്‍ക്കാരിനെതിരെ രാജ്യത്തുടനീളം കര്‍ഷകരുടെയും തൊഴിലാളികളുടെയും പ്രക്ഷോഭം ശക്തമാക്കണം. ജനം ഒന്നിച്ച് നിന്നാല്‍ വിജയം ഉറപ്പാണെന്ന് കര്‍ഷക സമരവും വിദ്യാര്‍ഥി സമരവും തെളിയിക്കുന്നു. സമാനമായ രീതിയില്‍ തൊഴില്‍- വിദ്യാഭ്യാസ നിഷേധത്തിനെതിരെ വീണ്ടും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കണമെന്നും ഐഷി ഘോഷ് പറഞ്ഞു.
What's Your Reaction?