മുന്‍ എംഎല്‍എ വാഴൂര്‍ സോമന്റെ ഒന്നാം ചരമവാര്‍ഷികാനുസ്മരണം വണ്ടിപ്പെരിയാറില്‍ നടത്തി
മുന്‍ എംഎല്‍എ വാഴൂര്‍ സോമന്റെ ഒന്നാം ചരമവാര്‍ഷികാനുസ്മരണം വണ്ടിപ്പെരിയാറില്‍ നടത്തി
ഇടുക്കി: അന്തരിച്ച മുന്‍ പീരുമേട് എംഎല്‍എയും എഐടിയുസി ദേശീയ എക്‌സിക്യൂട്ടീവ് അംഗവും സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന വാഴൂര്‍ സോമന്റെ ഒന്നാം ചരമവാര്‍ഷിക ദിനാചരണം പഴയ പാമ്പനാറിലെ സ്മൃതിമണ്ഡപത്തില്‍ നടന്നു. പതാക ഉയര്‍ത്തലിനും പുഷ്പാര്‍ച്ചനയ്ക്കുംശേഷം ചേര്‍ന്ന അനുസ്മരണ യോഗം എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് താവം ബാലന്‍ ഉദ്ഘാടനംചെയ്തു. ജീവിതാവസാനം വരെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നെഞ്ചോട് ചേര്‍ത്ത പോരാളിയായിരുന്നു വാഴൂര്‍ സോമനെന്ന് നേതാക്കള്‍ അനുസ്മരിച്ചു. എച്ച്ഇഎല്‍ യൂണിയന്‍ പ്രസിഡന്റ് എം ആന്റണി അധ്യക്ഷനായി. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ജോസ് ഫിലിപ്പ്, മുന്‍ എംഎല്‍എ മുകുന്ദന്‍, എഐടിയുസി ദേശീയ കൗണ്‍സില്‍ അംഗങ്ങളായ പി മുത്തുപ്പാണ്ടി, ടി ആര്‍ ശശിധരന്‍, സിപിഐ നേതാക്കളായ മാത്യു വര്‍ഗീസ്, കെ കെ ശിവരാമന്‍, വി കെ ബാബുക്കുട്ടി, പി ജെ റജി, കുസുമം സതീഷ്, പി ജെ ടൈറ്റസ്, എ എന്‍ ചന്ദ്രന്‍, ആര്‍ ബോസ്, എസ് ചന്ദ്രശേഖര പിള്ള, ഐഎന്‍ടിയുസി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി കെ രാജന്‍, ഡിസിസി ജനറല്‍ സെക്രട്ടറി പി എ അബ്ദുള്‍ റഷീദ്, അഡ്വ. പി ആര്‍ എസ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സ്മൃതിമണ്ഡപ നിര്‍മാതാക്കളായ ബിജു സോമന്‍, ജസ്റ്റിന്‍, സുനില്‍, ഡി. ജയന്‍, അജി സ്റ്റോണ്‍സ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. വാഴൂര്‍ സോമന്റെ പത്‌നി ബിന്ദു സോമന്‍, മാതാവ്, മക്കളായ സോബിന്‍ സോമന്‍, സോബിത് സോമന്‍ എന്നിവര്‍ പങ്കെടുത്തു. എച്ച്ഇഎല്‍ യൂണിയന്‍ സെക്രട്ടറി ആര്‍ വിനോദ് നന്ദി പറഞ്ഞു.
What's Your Reaction?