കുടുംബശ്രീ ജില്ലാതല ഓണം വിപണന മേളയ്ക്ക് നെടുങ്കണ്ടത്ത് തുടക്കം
കുടുംബശ്രീ ജില്ലാതല ഓണം വിപണന മേളയ്ക്ക് നെടുങ്കണ്ടത്ത് തുടക്കം
ഇടുക്കി: 'ഓണം കുടുംബശ്രീക്കൊപ്പം' എന്ന മുദ്രാവാക്യവുമായി കുടുംബശ്രീ ജില്ലാ മിഷന്‍ സംഘടിപ്പിക്കുന്ന ജില്ലാതല ഓണം വിപണന മേളയ്ക്ക് നെടുങ്കണ്ടത്ത് തുടക്കമായി. നെടുങ്കണ്ടം മാര്‍ക്കറ്റ് ഷോപ്പിങ് കോംപ്ലക്‌സില്‍ ആരംഭിച്ച മേള സേനാപതി വേണു എംഎല്‍എ ഉദ്ഘാടനംചെയ്തു. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല്‍ അധ്യക്ഷനായി. ജില്ലയിലെ 40-ലധികം കുടുംബശ്രീ സംരംഭങ്ങളുടെയും നൂറിലധികം ജെഎല്‍ജി ഗ്രൂപ്പുകളുടെയും തനത് ഉല്‍പ്പന്നങ്ങളാണ് മേളയില്‍ വിപണനത്തിനെത്തിച്ചിട്ടുള്ളത്. മായമില്ലാത്ത ചിപ്‌സ്, ശര്‍ക്കരവരട്ടി, അച്ചാറുകള്‍, പലഹാരങ്ങള്‍, പായസക്കിറ്റുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ മേളയിലുണ്ട്. ജനപ്രതിനിധികള്‍, കുടുംബശ്രീ ജില്ലാ നേതൃത്വം, വിവിധ പഞ്ചായത്തുകളിലെ സിഡിഎസ് പ്രവര്‍ത്തകര്‍, സംരംഭകര്‍ എന്നിവര്‍ പങ്കെടുത്തു. വിപണന മേള 25ന് സമാപിക്കും.
What's Your Reaction?