നെടുങ്കണ്ടം പച്ചടി ശ്രീനാരായണ എല്‍പി സ്‌കൂളില്‍ നീന്തല്‍ പരിശീലനത്തിന് തുടക്കമായി
നെടുങ്കണ്ടം പച്ചടി ശ്രീനാരായണ എല്‍പി സ്‌കൂളില്‍ നീന്തല്‍ പരിശീലനത്തിന് തുടക്കമായി
ഇടുക്കി: നെടുങ്കണ്ടം പച്ചടി എസ്എന്‍ എല്‍പി സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും നീന്തല്‍ പരിശീലനം നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല്‍ ഉദ്ഘാടനംചെയ്തു. നാലാം ക്ലാസിലെ പഠനം പൂര്‍ത്തിയാക്കുന്നതിനൊപ്പം എല്ലാ കുട്ടികളെയും നീന്തല്‍ പരിശീലിപ്പിക്കുകയാണ് ലക്ഷ്യം. ജില്ലയില്‍ നീന്തല്‍ പരിശീലനം ലഭ്യമാക്കുന്ന ഏക പൊതുവിദ്യാലയമാണിത്. ഉറവവെള്ളം ടാങ്കില്‍ ശേഖരിച്ചാണ് ഇതിനായി ക്രമീകരിച്ചിരിക്കുന്നത്.
നെടുങ്കണ്ടം എഇഒ ജെന്‍സിമോള്‍ മാന്‍കോട്ടില്‍, മാനേജര്‍ സജി ചാലില്‍, ഹെഡ്മാസ്റ്റര്‍ പി കെ ബിജു, രതീഷ് എം ആര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇതോടനുബന്ധിച്ച് സ്‌കൂളിലെ ഓണാഘോഷ പരിപാടികളും നടന്നു.
What's Your Reaction?