പൂപ്പാറയിലെ കാട്ടാനയാക്രമണം: നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു; കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം
പൂപ്പാറയിലെ കാട്ടാനയാക്രമണം: നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു; കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം
ഇടുക്കി: പൂപ്പാറയിലെ കാട്ടാനയാക്രമണത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു. വനംവകുപ്പിനെതിരെ രൂക്ഷമായ ആരോപണങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം. ബന്ധുക്കളുടെ അനുമതിയില്ലാതെ മൃതദേഹം തേനി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതായും പ്രതിഷേധക്കാര്‍ ആരോപിച്ചു. തുടര്‍ന്ന് ഉടുമ്പന്‍ചോലല എംഎല്‍എ സേനാപതി വേണുവുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് സമരം അവസാനിപ്പിച്ചു. മരിച്ചയാളുടെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഇതില്‍ അഞ്ചുലക്ഷം രൂപ ഉടന്‍ കൈമാറും. ആകെ തുകയില്‍ നാലുലക്ഷം രൂപ റവന്യൂ വകുപ്പും ബാക്കി തുക വനംവകുപ്പുമാണ് നല്‍കുക.
What's Your Reaction?