വിദഗ്ധ ചികിത്സയ്ക്കായി കടുവ 'മംഗള'യെ തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റി

വിദഗ്ധ ചികിത്സയ്ക്കായി കടുവ 'മംഗള'യെ തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റി

May 8, 2026 - 11:09
 0
വിദഗ്ധ ചികിത്സയ്ക്കായി കടുവ 'മംഗള'യെ തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റി
This is the title of the web page

ഇടുക്കി: പെരിയാര്‍ കടുവാസങ്കേതത്തില്‍ വനംവകുപ്പിന്റെ പ്രത്യേക സംരക്ഷണത്തിലുള്ള പെണ്‍കടുവ 'മംഗള'യെ തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റി. കാഴ്ച പരിമിതിയുള്ള കടുവയെ വിദഗ്ധ ചികിത്സയ്ക്കായി വ്യാഴാഴ്ച രാത്രിയാണ് പ്രത്യേകംം തയാറാക്കിയ കൂട്ടിനുള്ളിലാക്കി വാഹനത്തില്‍ കൊണ്ടുപോയത്. 2020 നവംബറിലാണ് രണ്ടുമാസംമാത്രം പ്രായമുള്ള പെണ്‍കടുവയെ വനംവകുപ്പ് വാച്ചര്‍മാര്‍ക്ക് മംഗളാദേവി ക്ഷേത്രപരിസരത്തുനിന്ന് ലഭിച്ചത്. മംഗളാദേവി ക്ഷേത്രത്തിന്റെ പക്കല്‍നിന്ന് ലഭിച്ചതിനാലാണ് 'മംഗള' എന്നുപേരിട്ടത്. കാഴ്ച പരിമിതിയുള്ളതിനാല്‍ സ്വതന്ത്രമായി കാട്ടില്‍ ജീവിക്കാന്‍ കഴിയില്ലെന്ന് വനംവകുപ്പ് കണ്ടെത്തിയിരുന്നു. വിദേശത്തുനിന്ന് മരുന്ന് എത്തിച്ചുചികിത്സ നല്‍കിയെങ്കിലും കാഴ്ച പൂര്‍ണമായി ലഭിച്ചില്ല. തുടര്‍ന്നാണ് വിദഗ്ധ ചികിത്സയ്ക്കായി സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. മംഗളയെ ആറുവര്‍ഷമായി പരിചരിക്കുന്ന വാച്ചര്‍ റോയി എബ്രഹാമും ഒപ്പമുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow