വണ്ടിപ്പെരിയാറില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്
വണ്ടിപ്പെരിയാറില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്
ഇടുക്കി: വണ്ടിപ്പെരിയാര്‍ ചുരക്കുളം ആശുപത്രിക്കുസമീപം കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. മഞ്ചുമല ഫാക്ടറിക്കുസമീപം താമസിക്കുന്ന സ്റ്റാലിന്‍ (24), രമേശ് (29) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി 8ഓടെയാണ് അപകടം. കുമളിയില്‍നിന്ന് മലപ്പുറത്തേയ്ക്ക് പോകുകയായിരുന്ന കാറും വാളാര്‍ഡിയിലേയ്ക്ക് പോകുകയായിരുന്ന സ്‌കൂട്ടറുമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരില്‍ ഒരാളെ തേനി മെഡിക്കല്‍ കോളേജിലും മറ്റൊരാളെ മധുരൈ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. വണ്ടിപ്പെരിയാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
What's Your Reaction?