ഇരട്ടയാര്‍ പഞ്ചായത്തില്‍ മെഗാ ക്ലീനിങ് നടത്തി 

ഇരട്ടയാര്‍ പഞ്ചായത്തില്‍ മെഗാ ക്ലീനിങ് നടത്തി 

May 8, 2026 - 15:12
 0
ഇരട്ടയാര്‍ പഞ്ചായത്തില്‍ മെഗാ ക്ലീനിങ് നടത്തി 
This is the title of the web page

ഇടുക്കി: മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി ഇരട്ടയാര്‍ പഞ്ചായത്തില്‍ മെഗാ ക്ലീനിങ് നടത്തി. പ്രസിഡന്റ് രജനി കെ എ ഉദ്ഘാടനം ചെയ്തു. മൂന്നിലവ് മുതല്‍ ഇരട്ടയാര്‍ ടൗണ്‍ വരെയുള്ള റോഡിന്റെ വശങ്ങളിലെ പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്തു. തുടര്‍ന്ന് 15 വാര്‍ഡുകളിലും പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.  പഞ്ചായത്തംഗങ്ങള്‍, ഹരിത കര്‍മ സേനാംഗങ്ങള്‍, സന്നദ്ധ സംഘടന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. വൈസ് പ്രസിഡന്റ് റജി ഇലിപ്പുലിക്കാട്ട് അധ്യക്ഷനായി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സിജോ ഇലന്തൂര്‍, റോസമ്മ മാത്യു, പഞ്ചായത്തംഗങ്ങളായ ഷീബ അജയ്, കിരണ്‍ ജോര്‍ജ് തോമസ്, സെക്രട്ടറി ധനേഷ് ബി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ മഞ്ജു തോമസ് എന്നിവര്‍ പങ്കെടുത്തു. 
തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow