രാമക്കല്‍മേട് അക്ഷയ സൗരോര്‍ജ പദ്ധതിയിലെ 16 കോടിയുടെ പ്ലാന്റ് കാടുകയറി നശിക്കുന്നു
രാമക്കല്‍മേട് അക്ഷയ സൗരോര്‍ജ പദ്ധതിയിലെ 16 കോടിയുടെ പ്ലാന്റ് കാടുകയറി നശിക്കുന്നു
ഇടുക്കി: രാമക്കല്‍മേട് ആമപ്പാറയില്‍ 16 കോടി രൂപ മുതല്‍മുടക്കില്‍ സ്ഥാപിച്ച അക്ഷയ സൗരോര്‍ജ വൈദ്യുതി കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കാതെ കാടുകയറി നശിക്കുന്നു. അനര്‍ട്ട്, സിഡാക്, കെല്‍ട്രോണ്‍ എന്നീ ഏജന്‍സികളുടെ സംയുക്തമായ ഈ സംരംഭം 2018ലാണ് നിര്‍മാണം ആരംഭിച്ചത്. സിഡാക് തദ്ദേശീയമായി വികസിപ്പിച്ച ഗ്രിഡ്-ടൈ ഇന്‍വെര്‍ട്ടര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് സൗരോര്‍ജത്തില്‍നിന്നും കാറ്റില്‍നിന്നും ഒരേസമയം വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് പ്രസരണ ലൈനുകളിലേക്ക് എത്തിക്കുന്നതായിരുന്നു പദ്ധതി. ഇതിന്റെ ഭാഗമായി നാലേക്കറിലേറെ സ്ഥലത്ത് സോളാര്‍ പാനലുകള്‍ സ്ഥാപിക്കുകയും നെടുങ്കണ്ടം 66 കെവി സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കാന്‍ 11 കെവി ഫീഡര്‍ തയ്യാറാക്കുകയും ചെയ്തു. 2022 മുതല്‍ ഒരു മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് കെഎസ്ഇബിക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ച് ഉദ്ഘാടനം നടത്തിയെങ്കിലും ട്രയല്‍ റണ്ണിനായി ഏതാനും ദിവസങ്ങള്‍ പ്രവര്‍ത്തിച്ചതല്ലാതെ തുടര്‍ന്ന് പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. അനര്‍ട്ടിന്റെ കൈവശമുള്ള 147 ഹെക്ടര്‍ ഭൂമിയില്‍ രണ്ടാംഘട്ടമായി കാറ്റാടിപ്പാടം സ്ഥാപിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ടിരുന്നെങ്കിലും ഒന്നാംഘട്ടം പരാജയപ്പെട്ടതോടെ ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍പോലും ആരംഭിക്കാനായിട്ടില്ല. സൗരോര്‍ജ പ്ലാന്റിലെ വീഴ്ചകള്‍ പരിഹരിച്ച് വൈദ്യുതി ഉല്‍പ്പാദനം ആരംഭിച്ച ശേഷമേ രണ്ടാംഘട്ട നടപടികളിലേക്ക് കടക്കൂ എന്ന് ഉടുമ്പന്‍ചോല എംഎല്‍എ സോനാപതി വേണു വ്യക്തമാക്കി.
What's Your Reaction?