ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു: അപകടം ഇടുക്കി ഉപ്പുതോട്ടില്‍
ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു: അപകടം ഇടുക്കി ഉപ്പുതോട്ടില്‍
ഇടുക്കി: ഉപ്പുതോട്ടില്‍ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഉപ്പുതോട് വാളനാംകുഴിയില്‍ ബെന്നി(50) ആണ് മരിച്ചത്. വാഹനത്തില്‍ ഒപ്പമുണ്ടായിരുന്നയാള്‍ രക്ഷപ്പെട്ടു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെ ഉപ്പുതോട് യൂണിയന്‍ ബാങ്കിനുസമീപമാണ് അപകടം. ഓട്ടോറിക്ഷ നിയന്ത്രണം നഷ്ടമായി തൊട്ടടുത്തുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു. വെള്ളത്തില്‍ വീണ വാഹനത്തിനുള്ളില്‍ കുടുങ്ങിയപ്പോയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാര്‍ ബെന്നിയെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
What's Your Reaction?