കെപിഎംഎസ് കോഴിമലയില്‍ അയ്യങ്കാളി ജയന്തി ആചരിച്ചു
കെപിഎംഎസ് കോഴിമലയില്‍ അയ്യങ്കാളി ജയന്തി ആചരിച്ചു
ഇടുക്കി: കെപിഎംഎസ് ഉടുമ്പന്‍ചോല യൂണിറ്റ് കോഴിമലയില്‍ 163-ാമത് മഹാത്മ ഗുരു അയ്യങ്കാളി ജയന്തി ആഘോഷിച്ചു. കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സെലിന്‍ തോമസ് ഉദ്ഘാടനംചെയ്തു. യൂണിയന്‍ പ്രസിഡന്റ് ബാബു ചെല്ലപ്പന്‍ അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി കെ പി സുരേഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ ജയ്‌മോന്‍ അഴകംപറമ്പില്‍, ആലീസ് സെന്‍, യൂണിയന്‍ സെക്രട്ടറി സജിത ബിനു, പി കെ രതീഷ് കുമാര്‍, കെ കെ വിനോദ്, ബാബു പതാപറമ്പില്‍, എ കെ രാജന്‍, ഉഷാ ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?