മേലേചിന്നാറില്‍ ഓണാഘോഷം നടത്തി

മേലേചിന്നാറില്‍ ഓണാഘോഷം നടത്തി

Aug 27, 2026 - 13:25
 0
മേലേചിന്നാറില്‍ ഓണാഘോഷം നടത്തി
This is the title of the web page

ഇടുക്കി: നവജീവന്‍ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ ചേര്‍ന്ന് തിരുവോണ ദിനത്തില്‍ 'ചിന്നാറോണം 2കെ 26' എന്ന പേരില്‍ ഓണാഘോഷം നടത്തി. സമാപനത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ് ഉദ്ഘാടനംചെയ്തു. ഓണാഘോഷ കമ്മിറ്റി ചെയര്‍മാന്‍ ടോമി തെങ്ങുംപള്ളില്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം മിനി സാബു ഓണസന്ദേശം നല്‍കി. നെടുങ്കണ്ടം പഞ്ചായത്തംഗം സിമി വിശ്വംബരന്‍, ഇരട്ടയാര്‍ പഞ്ചായത്തംഗം സോജന്‍ മാളിയേക്കല്‍, എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് സജി പേഴത്തുവയലില്‍, മാത്തുകുട്ടി ഇടയിടം, ബിനു പി ആര്‍, വില്‍സണ്‍ ചേനപ്പാടി, ജെയ്‌മോന്‍ കൊച്ചുകരോട്ട്, ബെന്നി വേഴമ്പശേരി, ഡൊമിനിക് അമ്പഴത്തിങ്കല്‍, ജോയി പരിന്തിരിക്കല്‍, രാജേഷ് അമ്പഴത്തിങ്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് അടിമാലി പ്രണവം ഓര്‍ക്കസ്ട്ര അവതരിപ്പിച്ച ഗാനമേളയും നടന്നു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow