ഷോപ്പ്‌സൈറ്റ് പട്ടയ നടപടി അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരെ കോണ്‍ഗ്രസ് മാറ്റിനിര്‍ത്തണം: കേരളാ കോണ്‍ഗ്രസ് എം
ഷോപ്പ്‌സൈറ്റ് പട്ടയ നടപടി അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരെ കോണ്‍ഗ്രസ് മാറ്റിനിര്‍ത്തണം: കേരളാ കോണ്‍ഗ്രസ് എം
ഇടുക്കി: കപട പരിസ്ഥിതി സംഘടനകളെ കൂട്ടുപിടിച്ച് കോടതി വ്യവഹാരങ്ങളിലൂടെ പട്ടയ വിതരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരെ മാറ്റി നിര്‍ത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയാറകണമെന്ന് കേരളാ കോണ്‍ഗ്രസ് എം ഉടുമ്പന്‍ചോല നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയിലെ പല ഭൂപ്രശ്‌നങ്ങള്‍ക്കും വഴിതെളിച്ചവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഇവര്‍ കുറ്റപ്പെടുത്തി. 1993ലെ ചട്ടപ്രകാരം ഷോപ്പ് സൈറ്റുകള്‍ക്ക് പട്ടയം നല്‍കാന്‍ തടസമായിരുന്നത് ലാന്‍ഡ് രജിസ്റ്ററില്‍ ഉടമസ്ഥന്റെ പേരില്ല, ഏലം അല്ലാത്ത കൃഷി ഏതെന്ന് രേഖപ്പെടുത്തിയിട്ടില്ല തുടങ്ങിയ കാരണത്താലാണ്. കട്ടപ്പന പ്രദേശം ടൗണ്‍ഷിപ്പ് എന്ന് രേഖപ്പെടുത്തി ഭൂമി അളന്ന് തിട്ടപ്പെടുത്തിയിരുന്നു. ഈ പ്രദേശത്ത് 1993 ചട്ടപ്രകാരം പട്ടയം നല്‍കാന്‍ അനുമതിയുണ്ട്. സിഎച്ച്ആര്‍ പ്രദേശത്തിനുള്ളില്‍ അനുമതി ലഭിച്ച 20363.1594 ഹെക്ടര്‍ ഭൂമിയില്‍ 16,000 ഹെക്ടര്‍ ഭൂമിക്കാണ് ഇതുവരെ പട്ടയം നല്‍കിയിട്ടുള്ളത്. 2005ലെ സിഎച്ച്ആര്‍ കേസ് സുപ്രീംകോടതിയില്‍ നിലനില്‍ക്കെയാണ് 2009ല്‍ സുപ്രീംകോടതി 1993 റൂള്‍പ്രകാരം കൊടുത്ത പട്ടയങ്ങളും കേന്ദ്ര അനുമതിയും ശരിയാണെന്ന് വിധിയുണ്ടായത്. കേന്ദ്രാനുമതി ലഭിച്ച ഭൂമിക്കുപട്ടയം നല്‍കാന്‍ നിയമ തടസമില്ല.
1973,74 കാലഘട്ടങ്ങളില്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കൊണ്ടുര്‍ സര്‍വേയിലും കട്ടപ്പനയിലെ കെട്ടിടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1984ല്‍ ദേവികുളം ആര്‍ഡിഒ തയാറാക്കിയ റിപ്പോര്‍ട്ട് അനുസരിച്ചാണ് 1993ലെ നിയമപ്രകാരം 20363.1594 ഹെക്ടര്‍ സ്ഥലത്തിന് പട്ടയം നല്‍കാന്‍ കേന്ദ്രാനുമതി ലഭിച്ചത്. ഇതില്‍ ഉള്‍പ്പെട്ട കട്ടപ്പന ഉള്‍പ്പെടെ ടൗണ്‍ഷിപ്പിലെ പട്ടയം കൊടുക്കാന്‍ തടസമായി നില്‍ക്കുന്നത് ലാന്‍ഡ് രജിസ്റ്ററില്‍ ഉടമയുടെ പേരില്ലാത്തതിനാലായിരുന്നു. കഴിഞ്ഞ 16ന് മന്ത്രിസഭയുടെ തീരുമാനത്തോടെ ഷോപ്പ്‌സൈറ്റില്‍ കെട്ടിടങ്ങളുടെ വലുപ്പം നോക്കാതെ പട്ടയം നനല്‍കാന്‍ ഉത്തരവായി.
എന്നാല്‍ സിഎച്ച്ആറില്‍ പട്ടയ നടപടി സ്റ്റേ ചെയ്തതിനാല്‍ എങ്ങനെ ഷോപ്പ് സൈറ്റിനു പട്ടയം നല്‍കുമെന്ന് പറഞ്ഞ് വിവാദം ഉണ്ടാക്കുന്നു. കേന്ദ്രാനുമതി ലഭിച്ചതും സുപ്രീംകോടതി ശരിവച്ചതുമായ ഭൂമിക്ക് പട്ടയം നല്‍കാന്‍ കഴിയുന്ന സാഹചര്യമാണ് നിലവിലുള്ളത്. എന്നാല്‍ കട്ടപ്പന ഉള്‍പ്പെടെയുള്ള ഷോപ്പ്‌സൈറ്റുകളിലെ പട്ടയ വിതരണം തടസപ്പെട്ടാന്‍ ഡിസിസി ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ ശ്രമിക്കുന്നത്.
1993ലെ ചട്ടത്തില്‍ 2 എഫില്‍ പറയുന്ന ദേവികുളം ആര്‍ഡിഒ തയാറാക്കിയ രജിസ്റ്റര്‍ അടിസ്ഥാന രേഖയായി പരിഗണിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണ്.
വണ്ടന്‍മേട് പഞ്ചായത്തിലെ ഏലപ്പട്ടയത്തില്‍ ചട്ട ലംഘനം ചൂണ്ടിക്കാട്ടി വീട് നിര്‍മിക്കുന്നതിനെതിരെ ദേവികുളം ആര്‍ഡിഒയ്ക്ക് പരാതി നല്‍കിയതും കോണ്‍ഗ്രസാണ്. വ്യക്തിവിരോധം തീര്‍ക്കാനും പണപ്പിരിവും ലക്ഷ്യമിട്ട് പരാതി നല്‍കുന്നവരെ മാറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസ് തയാറാകണം. ഇതേവ്യക്തി പറഞ്ഞതുപോലെ പൊതുരാഷ്ട്രീയം അവസാനിപ്പിക്കുന്നത് തന്നെയാണ് ജില്ലയ്ക്ക് ഗുണകരമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് ജിന്‍സണ്‍ വര്‍ക്കി, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സാബു മണിമലക്കുന്നേല്‍, ജിന്‍സണ്‍ പൗവത്ത്, യൂത്ത് ഫ്രണ്ട് എം ജില്ലാ പ്രസിഡന്റ് ജോമോന്‍ പൊടിപാറ, പാര്‍ടി നെടുങ്കണ്ടം മണ്ഡലം പ്രസിഡന്റ് ഷാജി എം ഊരോത്ത് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?

