എം എം മണി വായ തുറക്കുന്നത് ഭക്ഷണം കഴിക്കാനും തെറി പറയാനും: എ പി അബ്ദുള്ളക്കുട്ടി
എം എം മണി വായ തുറക്കുന്നത് ഭക്ഷണം കഴിക്കാനും തെറി പറയാനും: എ പി അബ്ദുള്ളക്കുട്ടി

ഇടുക്കി: എം എം മണി വായ തുറക്കുന്നത് ഭക്ഷണം കഴിക്കാനും തെറി പറയാനുമാണെന്ന് ബിജെപി അഖിലേന്ത്യ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി. ഗവര്‍ണര്‍ക്കെതിരെയുള്ള എം എം മണിയുടെ പരാമര്‍ശത്തിനെതിരെയാണ് മറുപടി. മണിയുടെ പരാമര്‍ശങ്ങള്‍ കേരളത്തിന്റെ അന്തസ്സിനും സംസ്‌കാരത്തിനും യോജിച്ചതല്ല. ചോരത്തിളപ്പുള്ള എസ്എഫ്‌ഐക്കാര്‍ നോക്കിയിട്ട് നടന്നിട്ടില്ല, പിന്നെയാണ് എംഎം മണി. ഇടുക്കിയില്‍ ഗവര്‍ണര്‍ വന്ന് പരിപാടിയില്‍ പങ്കെടുത്ത് മടങ്ങും. ഹര്‍ത്താല്‍ പ്രഖ്യാപിച്ച ഇടതുപക്ഷ നേതാക്കള്‍ ഇളിഭ്യരാകുമെന്നും അബ്ദുള്ളക്കുട്ടി പരിഹസിച്ചു.
What's Your Reaction?






