ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പകര്‍ച്ചവ്യാധി പ്രതിരോധ ശില്‍പശാല നടത്തി
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പകര്‍ച്ചവ്യാധി പ്രതിരോധ ശില്‍പശാല നടത്തി
ഇടുക്കി: പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 'കരുതല്‍' എന്ന പേരില്‍ സമഗ്ര പകര്‍ച്ചവ്യാധി പ്രതിരോധ ശില്‍പശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രമോള്‍ ജിന്നി ഉദ്ഘാടനംചെയ്തു. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനത്തോടെ കര്‍മപദ്ധതികള്‍ രൂപീകരിക്കുന്നതിനും പ്രതിരോധ നടപടികള്‍ ആസൂത്രണം ചെയ്യുന്നതിനുമാണ് ശില്‍പശാല സംഘടിപ്പിച്ചത്. ആരോഗ്യ രംഗത്തെ വിദഗ്ധര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു. വിദ്യാര്‍ഥികള്‍ക്കിടയില്‍ ഉള്‍പ്പെടെ ഷിഗെല്ല പോലുള്ള സാംക്രമിക രോഗങ്ങള്‍ പടരുന്നത് തടയുന്നതിനുള്ള മുന്‍കരുതലുകളും പ്രതിരോധ മാര്‍ഗങ്ങളും വിശദീകരിച്ചു. ക്ലോറിനേഷന്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് പ്രസിഡന്റ് സാന്ദ്ര മോള്‍ ജിന്നി, വൈസ് പ്രസിഡന്റ് എ പി ഉസ്മാന്‍ എന്നിവര്‍ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ഉസ്മാന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബിജു നിള, സ്റ്റീഫന്‍ ജോര്‍ജ്, മാത്യു സെബാസ്റ്റ്യന്‍, സുബി കൂന്തളായില്‍, അജിത്ത് കുമാര്‍, സോനാ ട്രീസ ജോബി, ത്രിതല പഞ്ചായത്തംഗങ്ങളും പങ്കെടുത്തു.
What's Your Reaction?