മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് സ്ഥാപിച്ച സിസിടിവി ക്യാമറ മോഷണം പോയി
മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് സ്ഥാപിച്ച സിസിടിവി ക്യാമറ മോഷണം പോയി
ഇടുക്കി: വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് പരിധിയിലെ വഴിയോരങ്ങളില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിനായി സ്ഥാപിച്ച സോളാര്‍ സിസിടിവി ക്യാമറ മോഷണം പോയി. അണ്ണന്‍ തമ്പി മരത്തിനുസമീപം സ്ഥാപിച്ച ക്യാമറയാണ് മോഷണം പോയത്. മാലിന്യം തള്ളല്‍ തടയുന്നതിനായി കഴിഞ്ഞ ഭരണസമിതിയാണ് ദേശീയപാതയോരങ്ങളില്‍ ക്യാമറ സ്ഥാപിച്ചത്. ഇത് ഫലപ്രദമായി തന്നെ നടക്കുകയും ചെയ്തിരുന്നു. രണ്ട് ദിവസംമുമ്പാണ് ക്യാമറ മോഷണം പോയതായി അറിഞ്ഞത്. തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ വണ്ടിപ്പെരിയാര്‍ പൊലീസില്‍ പരാതി നല്‍കി. വാഹനങ്ങള്‍ സൈഡില്‍ നിര്‍ത്തിയിട്ടശേഷം ക്യാമറ മോഷ്ടിച്ചുകൊണ്ട് പോയതാകാമെന്നാണ് പ്രാഥമിക നിഗമനം.
What's Your Reaction?