രാജാക്കാട് മേഖലയില്‍ കിണറുകളില്‍നിന്ന് മോട്ടോര്‍ മോഷണം പതിവാകുന്നു
രാജാക്കാട് മേഖലയില്‍ കിണറുകളില്‍നിന്ന് മോട്ടോര്‍ മോഷണം പതിവാകുന്നു
ഇടുക്കി: രാജാക്കാട് മേഖലയില്‍ കിണറുകളില്‍നിന്ന് മോട്ടോര്‍ മോഷണം പതിവാകുന്നതായി പരാതി. കഴിഞ്ഞ ദിവസം രാജാക്കാട് ഈഴക്കുന്നേല്‍ ഡില്‍ജോയുടെ വീട്ടില്‍ കുടിവെള്ളമെടുക്കുന്ന മോട്ടോറാണ് മോഷണം പോയത്. ഞായറാഴ്ച മോട്ടോറിന്റെ സ്വിച്ച് ഓണ്‍ ചെയ്തപ്പോള്‍ വെള്ളം വരാത്തതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് മോഷണം പോയതായി മനസിലായത്. കിണറ്റിലെ വെള്ളത്തിലിട്ടിരിക്കുന്ന മോട്ടോറിന്റെ വൈദ്യുതി വരുന്ന കേബിളും കെട്ടിതൂക്കിയിട്ടുന്ന പ്ലാസ്റ്റിക് കയറും,ഹോസും മുറിച്ചാണ് മോഷ്ടാക്കള്‍ കടത്തി കൊണ്ട് പോയത്. ഒന്നരാഴ്ച മുമ്പ് അതെ കിണറില്‍ സ്ഥാപിച്ചിരിക്കുന്ന ബാങ്ക് ജീവനക്കാരനായ സന്തോഷിന്റെ മോട്ടോര്‍ മോഷ്ടിക്കാനുള്ള ശ്രമം നടന്നിരുന്നു. വെള്ളം കയറാതെ വന്നതിനെ തുടര്‍ന്ന് പരിശോധിനയില്‍ ഹോസ് മുറിച്ചതായി കണ്ടെത്തിയത്. മുമ്പ് കല്ലുവെട്ടത്ത് വിജയന്‍, ഒറ്റപ്ലാക്കല്‍ നോബി എന്നിവരുടെ മോട്ടോറും ഈ കിണറില്‍നിന്ന് മോഷണം പോയിട്ടുണ്ട്. ബൈപ്പാസ് റോഡിനുസമീപത്തുള്ള ഈ കിണറില്‍നിന്നും ആറിലേറെ വീട്ടുകാര്‍ മോട്ടോര്‍ വച്ച് വെള്ളം എടുക്കുന്നുണ്ട്. മോഷണം സംബന്ധിച്ച് ഡില്‍ജോ രാജാക്കാട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അടിയന്തിരമായി മോഷ്ടാക്കളെ കണ്ടുപിടിക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്നതാണ് ഇവരുടെ ആവശ്യം.
What's Your Reaction?