ഇടുക്കി രൂപതാ വാര്‍ഷികം: മെഗാ മാര്‍ഗംകളി നടത്തി 

 ഇടുക്കി രൂപതാ വാര്‍ഷികം: മെഗാ മാര്‍ഗംകളി നടത്തി 

May 9, 2025 - 13:13
 0
 ഇടുക്കി രൂപതാ വാര്‍ഷികം: മെഗാ മാര്‍ഗംകളി നടത്തി 
This is the title of the web page

ഇടുക്കി: ഇടുക്കി രൂപതയുടെ 22-ാം വര്‍ഷികത്തോടനുബന്ധിച്ച് മെഗാ മാര്‍ഗംകളി സംഘടിപ്പിച്ചു.
ഇടുക്കി ഐഡിഎ ഗ്രൗണ്ടില്‍ രൂപതാ മെത്രന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു.
രൂപതയിലെ 105 ഇടവകളില്‍ നിന്ന് 2,500 പേര്‍ പങ്കെടുത്തു. മൂന്ന് വയസുമുതല്‍ 82 വയസ് വരെ പ്രായമുള്ളവര്‍ മാര്‍ഗം കളിയുടെ ഭാഗമായി. മോണ്‍ ജോസ് കരിവേലിക്കല്‍ മുഖ്യപ്രഭാഷണം നടത്തി. മോണ്‍ ജോസ് പ്ലാച്ചിക്കല്‍, അബ്രാഹം പുറയാറ്റ്, മാത്യു അഴകനക്കുന്നേല്‍, ജോര്‍ജ് കോയിക്കല്‍, എന്നിവര്‍ സംസാരിച്ചു. രൂപതാ മീഡിയ ഡയറക്ടര്‍ ജീന്‍സ് കാരയ്ക്കാട്ട്, കെസിവൈഎം രൂപതാ പ്രസിഡന്റ് സാം സണ്ണി, മാതൃവേദി പ്രസിഡന്റ് ഷെലി ജൂഡി, സിസ്റ്റര്‍ ലിമ റോസി എന്നിവര്‍ നേതൃത്വം നല്‍കി. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രിയ സാമൂഹ്യ രംഗത്തെ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

What's Your Reaction?

like

dislike

love

funny

angry

sad

wow