വണ്ണപ്പുറം-ചേലച്ചുവട് റോഡ് നിര്‍മാണത്തിന് തടസമായി ഈട്ടി മരം: വനംവകുപ്പ് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍

വണ്ണപ്പുറം-ചേലച്ചുവട് റോഡ് നിര്‍മാണത്തിന് തടസമായി ഈട്ടി മരം: വനംവകുപ്പ് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍

Feb 3, 2026 - 11:14
 0
വണ്ണപ്പുറം-ചേലച്ചുവട് റോഡ് നിര്‍മാണത്തിന് തടസമായി ഈട്ടി മരം: വനംവകുപ്പ് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍
This is the title of the web page

ഇടുക്കി:  ആലപ്പുഴ-മധുര സംസ്ഥാനപാതയുടെ ഭാഗമായ വണ്ണപ്പുറം-ചേലച്ചുവട് റോഡ് നിര്‍മാണത്തിന് തടസമായി ഈട്ടി മരം. കഞ്ഞിക്കുഴി ടൗണിന് സമീപം കുഴി സിറ്റിയില്‍ വളവില്‍ റോഡിന്റെ സംരക്ഷണഭിത്തി നിര്‍മിച്ചു വരുന്ന ഭാഗത്താണ് മരം നില്‍ക്കുന്നത്. കരാറുകാരനും പ്രദേശവാസികളും പലതവണ വനംവകുപ്പിന്റെ അനുമതി തേടിയെങ്കിലും നിയമപരമായ നടപടിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി മരം മുറിച്ചു മാറ്റാന്‍ അനുമതി നല്‍കിയില്ലെന്നാണ് പരാതി. മരം നീക്കം ചെയ്യാതെ സംരക്ഷണഭിത്തി കെട്ടുന്നത് സാങ്കേതികമായി അസാധ്യമാണ്. റോഡിന് ചേര്‍ന്നുള്ള കല്‍ക്കെട്ട് നിര്‍മിക്കുമ്പോള്‍ മരത്തിലേക്കാണ് അലൈന്‍മെന്റ് പോകുന്നത്. മരം ഒഴിവാക്കി കല്‍ക്കെട്ട് നിര്‍മിച്ചാലും ഭാവിയില്‍ സംരക്ഷണഭിത്തിക്ക് ഭീഷണിയാകാന്‍ സാധ്യതയുണ്ടെന്ന് എന്‍ജിനീയര്‍മാര്‍ ചൂണ്ടിക്കാട്ടി. വനംവകുപ്പ് അടിയന്തരമായി മരം മുറിച്ച് മാറ്റാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow