ആനക്കുളത്ത് കാട്ടാനകള്‍ കൃഷിയിടങ്ങളില്‍ നാശം വിതച്ചു
ആനക്കുളത്ത് കാട്ടാനകള്‍ കൃഷിയിടങ്ങളില്‍ നാശം വിതച്ചു

ഇടുക്കി: മാങ്കുളം പഞ്ചായത്തിലെ ആനക്കുളം, തൊണ്ണൂറ്റാറ്, ശേവല്‍കുടി മേഖലകളില്‍ കാട്ടാനശല്യം രൂക്ഷം. സ്ഥിരമായി ജനവാസ മേഖലകളിലിറങ്ങുന്ന കാട്ടാനകള്‍ വ്യാപകമായി കൃഷി നാശം വരുത്തുന്നുണ്ട്. ഏക്കറുകണക്കിന് സ്ഥലത്തെ കൃഷിയാണ് വിവിധയിടങ്ങളിലായി ഇവറ്റകള്‍ നശിപ്പിച്ചത്. ഏലവും വാഴയും മറ്റ് തന്നാണ്ട് വിളകളുമൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു. രാത്രിയാകുന്നതോടെ വീടുകള്‍ക്കരികിലൂടെ കാട്ടാനകള്‍ എത്തുന്നതിനാല്‍ ഭയപ്പാടോടെയാണ് പ്രദേശവാസികള്‍ കഴിയുന്നത്. കാട്ടാന ശല്യം രൂക്ഷമായതോടെ കൃഷിയിറക്കുന്നതില്‍നിന്ന് കര്‍ഷകര്‍ പിന്‍മാറുന്ന സ്ഥിതിയാണ്. കാട്ടാനകള്‍ വരുത്തിയിട്ടുള്ള കൃഷിനാശങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






