എല്‍ഡിഎഫ് കട്ടപ്പനയില്‍ അഭിവാദ്യ പ്രകടനവും യോഗവും നടത്തി
എല്‍ഡിഎഫ് കട്ടപ്പനയില്‍ അഭിവാദ്യ പ്രകടനവും യോഗവും നടത്തി

ഇടുക്കി: ഭൂനിയമഭേദഗതി ചട്ടം യാഥാര്‍ഥ്യമാക്കിയ സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് എല്‍ഡിഎഫ് ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റി കട്ടപ്പനയില്‍ പ്രകടനവും യോഗവും നടത്തി. കര്‍ഷകര്‍, തൊഴിലാളികള്‍, വയോജനങ്ങള്‍, സ്ത്രീകള്‍ ഉള്‍പ്പെടെ നൂറിലേറെ പേര്‍ പങ്കെടുത്തു. ഇടുക്കിക്കവലയില്‍ നിന്നാരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി നഗരസഭ ഓപ്പണ്‍ സ്റ്റേഡിയത്തില്‍ സമാപിച്ചു. കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍ യോഗം ഉദ്ഘാടനംചെയ്തു. എല്‍ഡിഎഫ് നിയോജകമണ്ഡലം കണ്‍വീനര്‍ അനില്‍ കൂവപ്ലാക്കല്‍ അധ്യക്ഷനായി. കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍, സിപിഐ എം കട്ടപ്പന ഏരിയാ സെക്രട്ടറി മാത്യു ജോര്‍ജ്, ഇടുക്കി ഏരിയാ സെക്രട്ടറി പി ബി സബീഷ്, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം വി ആര്‍ ശശി, കേരള കോണ്‍ഗ്രസ് എം സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗം അഡ്വ. മനോജ് എം തോമസ്, ജനതാദള്‍ എസ് നിയോജക മണ്ഡലം പ്രസിഡന്റ് ആല്‍വിന്‍ തോമസ്, കോണ്‍ഗ്രസ് എസ് ജില്ലാ പ്രസിഡന്റ് സി എസ് രാജേന്ദ്രന്‍, നേതാക്കളായ സി എസ് അജേഷ്, സിനോജ് വള്ളാടി, ജോസ് ഞായര്‍കുളം, ഷാജി കാഞ്ഞമല എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






