കട്ടപ്പന നഗരസഭ വാര്‍ഷിക പദ്ധതി രൂപീകരണം: വികസന സെമിനാര്‍ നടത്തി

കട്ടപ്പന നഗരസഭ വാര്‍ഷിക പദ്ധതി രൂപീകരണം: വികസന സെമിനാര്‍ നടത്തി

Feb 13, 2026 - 13:31
 0
കട്ടപ്പന നഗരസഭ വാര്‍ഷിക പദ്ധതി രൂപീകരണം: വികസന സെമിനാര്‍ നടത്തി
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരസഭ വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാര്‍ചേര്‍ന്നു. നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനംചെയ്തു. പ്രാദേശിക സാമ്പത്തിക വികസനം, കാലാവസ്ഥാ വ്യതിയാനം, ഖരമാലിന്യ സംസ്‌കരണം- പരിപാലനം, ജൈവ മാലിന്യ സംസ്‌കരണം, പൊതുജനാരോഗ്യം, വിദ്യാഭ്യാസം എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയുള്ള പദ്ധതികള്‍ക്കാണ് മുന്‍ഗണന. കേന്ദ്ര-സംസ്ഥാന ഫണ്ടുകളും കെഎസ്ഡബ്ല്യു, എംപി, ശുചിത്വ മിഷന്‍, കേന്ദ്ര ധനകാര്യ കമ്മിഷന്‍ അവാര്‍ഡ്, ഹെല്‍ത്ത് ഗ്രാന്‍ഡ്, ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പ എന്നിവിടങ്ങളില്‍നിന്നുള്ള ഫണ്ടുകള്‍ ക്രിയാത്മകമായി വിനിയോഗിക്കുംവിധമാണ് പദ്ധതികള്‍. ആസൂത്രണ സമിതി വര്‍ക്കിങ് ഗ്രൂപ്പുകള്‍, നിര്‍വഹണ ഉദ്യോഗസ്ഥരുടെ യോഗങ്ങള്‍, ഭിന്നശേഷിക്കാരുടെ പൊതുസഭ ഊരുകൂട്ടങ്ങള്‍, വാര്‍ഡ് സഭകള്‍, സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ എന്നിവിടങ്ങളില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ചാണ് പദ്ധതികള്‍ തയാറാക്കുന്നത്.
പദ്ധതി രേഖ ചര്‍ച്ചകള്‍ക്കും നിര്‍ദേശങ്ങള്‍ക്കുമായി സമര്‍പ്പിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി അധ്യക്ഷയായി. നഗരസഭ കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍, വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow