കട്ടപ്പന ഗവ.ട്രൈബൽ സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി ക്വിസ് മത്സരം സംഘടിപ്പിച്ചു
കട്ടപ്പന ഗവ.ട്രൈബൽ സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി ക്വിസ് മത്സരം സംഘടിപ്പിച്ചു

ഇടുക്കി: സാംസ്കാരിക വകുപ്പ് വജ്ര ജൂബിലി ഫെല്ലോഷിപ്പ് ഇടുക്കിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി ജില്ലാതല ക്വിസ് മത്സരം കട്ടപ്പന ഗവ.ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.
ഒരു വർഷം നീണ്ടുനിൽക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായിട്ടാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത് . ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്തിയ ക്വിസ് മത്സരങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 50-ഓളം വിദ്യാർത്ഥികളാണ് കട്ടപ്പന ഗവ.ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ജില്ലാതല ക്വിസ് മത്സരത്തിൽ പങ്കെടുത്തത്.
ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസുകളും , പോസ്റ്റർ പ്രചരണവും , ചിത്രരചനാ മത്സരവും , നൃത്താവിഷ്കാരവും നടത്തിവരുകയാണ്. കഴിഞ്ഞ ഒരു വർഷക്കാലം മികച്ച ലഹരി വിരുദ്ധ പ്രോഗ്രാമുകൾ നടപ്പിലാക്കിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ക്ലബ് കോർഡിനേറ്റർമാർക്കും പുരസ്കാരങ്ങൾ നൽകുമെന്നും വജ്ര ജൂബിലി ഫെല്ലോഷിപ്പ് ഭാരവാഹികൾ പറഞ്ഞു.
What's Your Reaction?






