കട്ടപ്പനയിൽ എം ജെ വെജിറ്റബിൾ ആൻ്റ് ഫ്രൂട്ട്സ് ന്യായവില പച്ചക്കറി ചന്ത പ്രവർത്തനമാരംഭിച്ചു
കട്ടപ്പനയിൽ എം ജെ വെജിറ്റബിൾ ആൻ്റ് ഫ്രൂട്ട്സ് ന്യായവില പച്ചക്കറി ചന്ത പ്രവർത്തനമാരംഭിച്ചു

ഇടുക്കി: ഇടനിലക്കാരില്ലാതെ കർഷകരിൽ നിന്നും നേരിട്ട് സംഭരിക്കുന്ന പച്ചക്കറികൾ മാർക്കറ്റ് വിലയിലും കുറച്ച് ലഭ്യമാകുന്നതിനായി കട്ടപ്പന ഇരട്ടയാർ റോഡിൽ ബിഎസ്എൻഎൽ ഓഫീസിന് എതിർവശത്തായി
എം ജെ വെജിറ്റബിൾ ആൻ്റ് ഫ്രൂട്ട്സ് പ്രവർത്തനമാരംഭിച്ചു. ഫാ. അനിൽ ഈപ്പൻ വെഞ്ചരിപ്പ് കർമ്മം നിർവ്വഹിച്ചു. ബാബു കരുനാഗപ്പള്ളി ഉദ്‌ഘാടനം ചെയ്തു. ഹൈറേഞ്ച് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ കെ.ഇ ആന്റണി ആദ്യവിൽപ്പന സ്വീകരിച്ചു.വ്യാപാരി വ്യവസായി സമിതി ജില്ലാ ട്രഷറർ നൗഷാദ് ആലുംമൂട്ടിൽ, ടോമി ജോർജ്, കെ.എൻ.വിനീഷ് കുമാർ, റ്റിജി എം രാജു , ലൂയീസ് വേഴമ്പത്തോട്ടം തുടങ്ങിയവർ പങ്കെടുത്തു.
What's Your Reaction?






