ഇടുക്കി: വയനാട്ടിലെ ദുരിതബാധിതര്‍ക്കായി കുടുക്കയിലെ സമ്പാദ്യം മാറ്റിവെച്ച് അഞ്ച് വയസ്സുകാരന്‍. ഉപ്പുതറ വാളികുളത്ത് അലോഷ്യസ് ജോ കരോളാണ് വയനാട്ടില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി കുടുക്കയില്‍ നിന്നും ലഭിച്ച 1600 രൂപ നല്‍കിയത്. പഞ്ചായത്ത് പ്രസിഡന്റ് കെ ജെയിംസ് തുക ഏറ്റുവാങ്ങി.