ഇടുക്കി: ഉത്തരാഖണ്ഡില്‍ നടന്ന ദേശീയ ഗെയിംസില്‍ 4-100 മീറ്റര്‍ റിലേയില്‍ വെങ്കലം കരസ്ഥമാക്കിയ ആല്‍ബര്‍ട്ട് ജെയിംസ് പൗലോസിന് 'നമ്മുടെ സ്വന്തം ഇരുന്നൂറേക്കര്‍' എന്ന വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ജില്ലാ പഞ്ചായത്തംഗം സോളി ജീസസ് ഉദ്ഘാടനം ചെയ്തു. ആല്‍ബര്‍ട്ടിന് വാട്സാപ്പ് കൂട്ടായ്മയുടെ സ്നേഹ സമ്മാനം നല്‍കി. ജോമോന്‍ മാര്‍ക്കോസ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം കോയ അമ്പാട്ട്, പഞ്ചായത്തംഗങ്ങളായ ജിന്‍സി അനീഷ്, കെ കെ രാജു, വൈശാഖ് എം എസ്, രജീഷ്, രാജേഷ് പിജി എന്നിവര്‍ സംസാരിച്ചു.