വട്ടവട പഞ്ചായത്തിലെ തകര്‍ന്ന റോഡുകള്‍ സഞ്ചാരയോഗ്യമാക്കണം
വട്ടവട പഞ്ചായത്തിലെ തകര്‍ന്ന റോഡുകള്‍ സഞ്ചാരയോഗ്യമാക്കണം

ഇടുക്കി: വട്ടവട പഞ്ചായത്തിലെ തകര്‍ന്ന് കിടക്കുന്ന വിവിധ റോഡുകളുടെ ടാറിങ് ജോലികള്‍ നടത്തണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്ത്. പല റോഡുകളുടെയും അറ്റകുറ്റപ്പണികള്‍ നടന്നിട്ട് വര്‍ഷങ്ങളി. റോഡുകള്‍ തകര്‍ന്നതോടെ ആശുപത്രിയിലേയ്ക്കും സ്‌കൂളിലേയ്ക്കും മറ്റിതര ആവശ്യങ്ങള്‍ക്കും പോകുന്നതിനായി പ്രദേശവാസികള്‍ ബുദ്ധിമുട്ടുകയാണ്. പഴത്തോട്ടം, ചിലന്തിയാര്‍, സ്വാമിയാറളക്കുടി, കൂടലാര്‍ കുടി, വല്‍സപ്പെട്ടികുടി തുടങ്ങിയ റോഡുകളാണ് നിര്‍മാണം കാത്തുകിടക്കുന്നത്. ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. തകര്‍ന്ന് കിടക്കുന്ന റോഡുകള്‍ വട്ടവടയുടെ കാര്‍ഷിക മേഖലയ്ക്കും വിനോദ സഞ്ചാര മേഖലയ്ക്കും വലിയ തിരിച്ചടിയാണ് സമ്മാനിക്കുന്നുണ്ട്. തകര്‍ന്ന റോഡിലൂടെ ഒരിക്കലെത്തിയ വിനോദ സഞ്ചാരികള്‍ വീണ്ടും വട്ടവടയിലേക്കെത്താന്‍ മടിക്കുന്നു. കുണ്ടും കുഴിയും താണ്ടിയുള്ള യാത്ര തങ്ങള്‍ മടുത്തെന്നും ദുരിതം കണ്ടറിഞ്ഞ് ഇനിയെങ്കിലും വട്ടവടയിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ ഇടപെടല്‍ നടത്തണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
What's Your Reaction?






