മുരിക്കാശേരി പതിനാറാംകണ്ടത്ത് വീട് കത്തിനശിച്ചു
മുരിക്കാശേരി പതിനാറാംകണ്ടത്ത് വീട് കത്തിനശിച്ചു

ഇടുക്കി: മുരിക്കാശേരി പതിനാറാംകണ്ടത്ത് വീട് കത്തി നശിച്ചു. പതിനാറാംകണ്ടം വെളുംപറമ്പില്‍ ഇസ്മയിലിന്റെ വീടാണ് കത്തി നശിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടിലൂടെ തീപിടുത്തം ഉണ്ടാകുകയും തീ ഗ്യാസ് സിലിണ്ടറിലേക്ക് പകര്‍ന്ന് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു. കട്ടപ്പന,അടിമാലി അഗ്നിരക്ഷാസേനയും മുരിക്കാശേരി പൊലീസും നാട്ടുകാരും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കി. വീട് പൂര്‍ണമായി കത്തിയ നിലയിലാണ്. വീട്ടിനുള്ളിലെ ഫര്‍ണിച്ചറും മറ്റുഉപകരണങ്ങളും പൂര്‍ണമായി അഗ്‌നിക്കിരയായി.
What's Your Reaction?






