എസ്ബിഐ തോപ്രാംകുടി ശാഖ തുറന്നു
എസ്ബിഐ തോപ്രാംകുടി ശാഖ തുറന്നു

ഇടുക്കി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ശാഖ തോപ്രാംകുടി പറയന്‍കുഴിയില്‍ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തനം ആരംഭിച്ചു. എസ്ബിഐ തൊടുപുഴ റീജിയണല്‍ മാനേജര്‍ നെഫിന്‍ ക്രിസ്റ്റഫര്‍ ഉദ്ഘാടനം ചെയ്തു. കോര്‍ ബാങ്കിങ്, നെറ്റ് ബാങ്കിങ്, എടിഎം, മൊബൈല്‍ ബാങ്കിങ് എന്നീ വിവരസാങ്കേതികവിദ്യകള്‍ കോര്‍ത്തിണക്കിയാണ് പ്രവര്‍ത്തനം. ലീഡ് ബാങ്ക് മാനേജര്‍ റെജി രാജ് മുഖ്യപ്രഭാഷണം നടത്തി. വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് ജോസ്മി ജോര്‍ജ്, വൈസ് പ്രസിഡന്റ് റോണിയോ എബ്രഹാം,പഞ്ചായത്തംഗം ടെറീസ രാരിച്ചന്‍, ഓഫീസേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി കുര്യാച്ചന്‍ മനയാനി, പ്രദീഷ് ആര്‍ , തോപ്രാംകുടി ബ്രാഞ്ച് മാനേജര്‍ ജീവന്‍ ടി, എച്ച്ആര്‍ മാനേജര്‍ അഖില്‍ കെ തുടങ്ങിയവര്‍ സംസാരിച്ചു
What's Your Reaction?






