കട്ടപ്പന സർവീസ് സഹകരണ ബാങ്കിന്റെ മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ചിംഗ് പതിമൂന്നാം തീയതി
കട്ടപ്പന സർവീസ് സഹകരണ ബാങ്കിന്റെ മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ചിംഗ് പതിമൂന്നാം തീയതി
കട്ടപ്പന സർവീസ് സഹകരണ ബാങ്കിന്റെ മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ചിംഗ് പതിമൂന്നാം തീയതി നടക്കും. ബാങ്ക് ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണവും ഇതോടൊപ്പം നടക്കുമെന്ന് ബാങ്ക് പ്രസിഡന്റ് ജോയ് വെട്ടിക്കുഴി അറിയിച്ചു.
ഹൈറേഞ്ചിന്റെ കുടിയേറ്റ ചരിത്രത്തിനൊപ്പം പഴക്കമുള്ള കട്ടപ്പന സർവീസ് സഹകരണ ബാങ്ക് കാലോചിതമായ മാറ്റങ്ങളിലൂടെ ആധുനിക ബാങ്കിംഗ് സൗകര്യങ്ങൾ ജനങ്ങൾക്ക് ഉറപ്പുവരുത്തിക്കൊണ്ട് മുന്നോട്ട് നീങ്ങുകയാണ്.
ഹൈടെക് രീതിയിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളും ബാങ്ക് മുൻകൈയെടുത്ത് ഉത്പാദിപ്പിക്കുന്ന വിവിധ ഉൽപ്പന്നങ്ങളും ജനങ്ങളെ പരിചയപ്പെടുത്തുന്നതിന് വിപണന മേളയും നടക്കും.
പതിമൂന്നാം തീയതി നാലുമണിക്ക് കട്ടപ്പന സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ മൊബൈൽ ആപ്ലിക്കേഷന്റെ ലോഞ്ചിംഗ് നിർവ്വഹിക്കും. ബാങ്ക് പ്രസിഡണ്ട് ജോയി വെട്ടിക്കുഴി അധ്യക്ഷത വഹിക്കും. സാമ്പോ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കുവേണ്ടി സ്വർണം നേടിയ ഹരീഷ് വിജയനെ അഡ്വ ഡീൻ കുര്യാക്കോസ് എംപി ആദരിക്കും.
പതിനഞ്ചാം തീയതി കട്ടപ്പന സായാഹ്നശാഖ,ടൗൺ ശാഖയുടെയും ലോഞ്ചിങ് ഹിൽടോൺ ഓഡിറ്റോറിയത്തിൽ മൂന്നുമണിക്ക് മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് അഡ്വക്കേറ്റ് എം.കെ തോമസ് നിർവഹിക്കുമെന്നും. ബാങ്ക് പ്രസിഡണ്ട് ജോയി വെട്ടിക്കുഴി സെക്രട്ടറി റോബിൻസ് ജോർജ് എന്നിവർ പറഞ്ഞു.
What's Your Reaction?






