അടിമാലി ചാറ്റുപാറയില്‍ മെഡിക്കല്‍ കിറ്റ് വിതരണം ചെയ്തു

അടിമാലി ചാറ്റുപാറയില്‍ മെഡിക്കല്‍ കിറ്റ് വിതരണം ചെയ്തു

Aug 4, 2026 - 14:57
 0
അടിമാലി ചാറ്റുപാറയില്‍ മെഡിക്കല്‍ കിറ്റ് വിതരണം ചെയ്തു
This is the title of the web page

ഇടുക്കി: ശക്തമായ മഴയില്‍ വെള്ളം കയറി അടിമാലി ചാറ്റുപാറ മേഖലകളില്‍ പഞ്ചായത്തും ദേവിയാര്‍ കുടുംബാരോഗ്യ കേന്ദ്രവും ചേര്‍ന്ന് മെഡിക്കല്‍ കിറ്റ് വിതരണം ചെയ്തു. പഞ്ചയാത്ത് പ്രസിഡന്റ് ബാബു പി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. മരുന്നുകള്‍, ബ്ലീച്ചിങ് പൗഡര്‍ എന്നിവ അടങ്ങുന്ന കിറ്റ് കൈമാറിയശേഷം ആരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യമായ ബോധവല്‍ക്കരണവും നടത്തി. വെള്ളത്തില്‍നിന്ന് പകരുന്ന എലിപ്പനി പോലുള്ള രോഗങ്ങള്‍ എങ്ങനെ പ്രതിരോധിക്കാമെന്ന്  മെഡിക്കല്‍ ഓഫീസര്‍ ജിമില്‍ ക്ലാസ് നയിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലത സലി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് റൈഹാനത്ത് ഷുക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ ജോസ്‌ന ജോസ്, ബേബി അഞ്ചേരിയില്‍, ടി കെ ഷാജി, മനീഷ് നാരായണന്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow