കുഴല്‍ക്കിണര്‍ ഹാന്‍ഡ് പമ്പിന്റെ ലിവര്‍ മലയോര ഹൈവേയിലേക്ക് തള്ളിനില്‍ക്കുന്നു: വാഹനങ്ങള്‍ക്ക് ഭീഷണി
കുഴല്‍ക്കിണര്‍ ഹാന്‍ഡ് പമ്പിന്റെ ലിവര്‍ മലയോര ഹൈവേയിലേക്ക് തള്ളിനില്‍ക്കുന്നു: വാഹനങ്ങള്‍ക്ക് ഭീഷണി

ഇടുക്കി: മലയോര ഹൈവേയോരത്തെ കുഴല്‍ക്കിണര്‍ ഹാന്‍ഡ് പമ്പ് വാഹനയാത്രികര്‍ക്ക് ഭീഷണി. പെരിയന്‍കവലയ്ക്കും സ്വരാജിനുമിടയിലെ വളവിലാണ് പമ്പിന്റെ ലിവര്‍ റോഡിലേക്ക് തള്ളിനില്‍ക്കുന്നത്. തിരക്കേറിയ പാതയില്‍ വാഹനങ്ങള്‍ ലിവറില്‍ ഇടിച്ച് അപകടത്തില്‍പ്പെടാന്‍ സാധ്യതയേറെയാണ്. ഈ ഭാഗങ്ങളിലെ ടാറിങ് പൂര്‍ത്തിയായിട്ട് മൂന്നാഴ്ചയിലേറെയായി. എന്നാല്‍ ലിവര്‍ മുറിച്ചുമാറ്റി അപകടസാധ്യത ഒഴിവാക്കാന്‍ നടപടിയില്ല. വാഹനത്തിരക്ക് വര്‍ധിച്ചതോടെ രാത്രികാലങ്ങളില്‍ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ അപകടത്തില്‍പ്പെടാനുള്ള സാധ്യതയേറെയാണ്. അടിയന്തരമായി ലിവര്‍ മുറിച്ചുനീക്കുകയോ ദിശ മാറ്റി സ്ഥാപികുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെയും പൊതുപ്രവര്‍ത്തകരുടെയും ആവശ്യം.
What's Your Reaction?






