ലോക ഭിന്നശേഷി ദിനാചരണം കട്ടപ്പനയില്‍
ലോക ഭിന്നശേഷി ദിനാചരണം കട്ടപ്പനയില്‍

ഇടുക്കി: സമഗ്ര ശിക്ഷ കേരള കട്ടപ്പന ബിആര്‍സിയുടെ നേതൃത്വത്തില്‍ ഭിന്നശേഷി ദിനാചരണം നടന്നു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജോണ്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ
റാലിക്കുശേഷം ഫ്‌ളാഷ് മോബും നടന്നു. കട്ടപ്പന ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഐബിമോള്‍ രാജന്‍ അധ്യക്ഷയായി. വാര്‍ഡ് കൗണ്‍സിലര്‍ ധന്യ അനില്‍ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മിനി ഐസക്ക്, അധ്യാപകന്‍ സിബി എബ്രഹാം, ലയന്‍സ് ക്ലബ് പ്രതിനിധി സിജു തോമസ്, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ സൗമ്യ രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി വാങ്ങിയ ഡയപ്പറുകള്‍ സിജു തോമസ് കൈമാറി. സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മത്സരിച്ച താരങ്ങളെ അനുമോദിച്ചു. തുടര്‍ന്ന് കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
What's Your Reaction?






