വണ്ടിപ്പെരിയാറിലെ ക്ഷേത്രങ്ങളില്‍ നവരാത്രി ആഘോഷം: ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍
വണ്ടിപ്പെരിയാറിലെ ക്ഷേത്രങ്ങളില്‍ നവരാത്രി ആഘോഷം: ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍

ഇടുക്കി: വിജയദശമി ദിനത്തില്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍. വണ്ടിപ്പെരിയാറിലെ വിവിധ ക്ഷേത്രങ്ങളില്‍ രക്ഷിതാക്കള്‍ക്കൊപ്പമെത്തി കുട്ടികള്‍ ആദ്യാക്ഷരം കുറിച്ചു. പ്രശസ്തമായ പൂഞ്ഞാര്‍ കോയിക്കല്‍ ദേവസ്വം ശ്രീധര്‍മശാസ്താക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിന് മേശാന്തി ജയശങ്കര്‍ പി നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. ക്ഷേത്രങ്ങളിലെ നവരാത്രി ആഘോഷങ്ങളില്‍ നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു. കഴിഞ്ഞ 9 ദിവസമായി പ്രത്യേക പൂജകളും വഴിപാടുകളും നടന്നിരുന്നു. ഭാരവാഹികളായ കെ കെ രാജു, അനുമോന്‍ ഗോപി, പ്രതീഷ് എന്നിവരും മാതൃസമിതി അംഗങ്ങളും നേതൃത്വം നല്‍കി.
വണ്ടിപ്പെരിയാര്‍ മഞ്ചുമല ശ്രീഗൗമാരിയമ്മന്‍ ക്ഷേത്രത്തില്‍ നിരവധി കുട്ടികള്‍ ആദ്യാക്ഷരം കുറിച്ചു. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക പൂജകളും വഴിപാടുകളും നടന്നു. മേല്‍ശാന്തി ബാലുമണിയന്‍ സ്വാമി മുഖ്യകാര്‍മികത്വം വഹിച്ചു. വണ്ടിപ്പെരിയാര്‍ 62 മൈല്‍ ചെറുകാവ് ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷിച്ചു. ക്ഷേത്രം ഭാരവാഹികള്‍ സ്വര്‍ണപൊട്ടും മാലയും മേല്‍ശാന്തി മോഹനന് കൈമാറി. വിളക്ക് പൂജയും പ്രത്യേക വഴിപാടുകളും നടന്നു
What's Your Reaction?






