കരാറുകാരന്റെ അലംഭാവത്താല്‍ തകര്‍ന്ന് പുഷ്പഗിരി എംകെ പടി റോഡ്
കരാറുകാരന്റെ അലംഭാവത്താല്‍ തകര്‍ന്ന് പുഷ്പഗിരി എംകെ പടി റോഡ്

ഇടുക്കി: കരാറുകാരന്റെ അലംഭാവവും നോട്ടക്കുറവും മൂലം റോഡ് തകര്‍ന്ന് കാല്‍നടയാത്ര പോലും തടസപ്പെടുന്നുവെന്ന് പരാതി. പുഷ്പഗിരി - എം കെ പടി റോഡിന്റെ ടാറിങ് പൂര്‍ത്തിയാക്കിയതിനു ശേഷം കലുങ്ക് നിര്‍മാണത്തിനായി ഒഴിച്ച് ഇട്ടിരുന്ന സ്ഥലമാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയില്‍ ഒഴുകിപ്പോയത്. റോഡിന്റെ ശേഷിക്കുന്ന ഭാഗത്തൂടെ ഭാരമുള്ള വാഹനങ്ങള്‍ കയറിയാല്‍ ബാക്കി മണ്‍തിട്ട കൂടി ഇടിയുവാനും വാഹനം അപകടത്തില്‍പ്പെടാനും സാധ്യതയുണ്ട്. വരാന്‍ പോകുന്ന കാലവര്‍ഷ മഴയില്‍ വലിയതോതില്‍ ജലം ഒഴുകിയെത്തുന്ന സ്ഥലം ആയതിനാല്‍ ബാക്കി ഭാഗവും ഒഴുകിപ്പോയി റോഡ് രണ്ടാകാന്‍ സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പ്രായമായവരും രോഗികളും അധികമുള്ള എം കെ പടിയിലെ ജനങ്ങള്‍ക്ക് ആശുപത്രി ആവശ്യങ്ങള്‍ക്കോ മറ്റ് ആവശ്യങ്ങള്‍ക്കോ എളുപ്പത്തില്‍ പോകാന്‍ സാധിക്കുന്ന റോഡ് ആയതിനാല്‍ ബന്ധപ്പെട്ട അധികാരികള്‍ ഈ പ്രശ്‌നം അടിയന്തരമായി പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
What's Your Reaction?






