ജില്ലയില്‍ ദുരിതപ്പെയ്ത്ത്: മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും: ജില്ലയില്‍ രാത്രിയാത്രയ്ക്ക് നിരോധനം
ജില്ലയില്‍ ദുരിതപ്പെയ്ത്ത്: മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും: ജില്ലയില്‍ രാത്രിയാത്രയ്ക്ക് നിരോധനം

ഇടുക്കി: ശക്തമായ വേനല്‍മഴയില്‍ ജില്ലയില്‍ നിരവധിയിടങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും. വെള്ളിയാമറ്റം, അറക്കുളം പഞ്ചായത്തുകളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായി. കരിപ്പിലങ്ങാട്ട് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. വീടിനുള്ളിലുണ്ടായിരുന്ന യുവതി രക്ഷപ്പെട്ടു. പൂച്ചപ്ര ദേവരുപാറ, ചേറാടി, ചെപ്പുകുളം പള്ളിക്ക് സമീപം എന്നിവിടങ്ങലില്‍ ഉരുള്‍പൊട്ടി. പന്നിമറ്റം സെന്റ് ജോസഫ് എല്‍പി സ്‌കൂള്‍, വെള്ളിയാമറ്റം സികെ വിഎച്ച്എസ്എസ് എന്നിവിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ജില്ലയില്‍ രാത്രിയാത്ര നിരോധിച്ച് കലക്ടര്‍ ഉത്തരവിറക്കി.
What's Your Reaction?






