ഉപ്പുതോട് അങ്കണവാടി അധ്യാപിക വി ഡി ത്രേസ്യയ്ക്ക് പ്രദേശവാസികള്‍ യാത്രയയപ്പ് നല്‍കി

ഉപ്പുതോട് അങ്കണവാടി അധ്യാപിക വി ഡി ത്രേസ്യയ്ക്ക് പ്രദേശവാസികള്‍ യാത്രയയപ്പ് നല്‍കി

May 1, 2025 - 12:48
 0
ഉപ്പുതോട് അങ്കണവാടി അധ്യാപിക വി ഡി ത്രേസ്യയ്ക്ക് പ്രദേശവാസികള്‍ യാത്രയയപ്പ് നല്‍കി
This is the title of the web page

ഇടുക്കി: ഉപ്പുതോട് അങ്കണവാടിയില്‍ നിന്ന് വിരമിക്കുന്ന അധ്യാപിക വി ഡി ത്രേസ്യായ്ക്ക് പ്രദേശവാസികള്‍ യാത്രയയപ്പ് നല്‍കി. കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ് ഉദ്ഘാടനം ചെയ്തു. കരിക്കിന്‍മേട്, ഉപ്പുതോട്  അങ്കണവാടികളിലായി 35 വര്‍ഷത്തെ സേവനത്തിനുശേഷമാണ് വി ഡി ത്രേസ്യ ടീച്ചര്‍ വിരമിക്കുന്നത്. പ്രദേശവാസികളും എഎല്‍എംഎസ്‌സി കമ്മിറ്റിയും പഞ്ചായത്തും ഉപഹാരങ്ങള്‍ നല്‍കി. ഉപ്പുതോട് അങ്കണവാടിയിലെ പൂര്‍വ വിദ്യാര്‍ഥിയും ചിത്രകാരനുമായ ആന്റൂണ്‍ സിബി അധ്യാപികയുടെ ഛായാചിത്രം വരച്ച് നല്‍കി. പഞ്ചായത്തംഗം എം ജെ ജോണ്‍ അധ്യക്ഷനായി. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സോണി ചൊള്ളാമഠം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റെനി റോയ്, ക്ഷമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗം ജോസഫ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ലിസി മാത്യു, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഡി മറിയാമ്മ,എഎല്‍എംഎസ്‌സി കമ്മിറ്റി പ്രസിഡന്റ് ബിജു പുതിയാകുന്നേല്‍, സന്തോഷ് കുമ്പളങ്ങല്‍, അനുമോള്‍ എം ബി, ജോളി എം കുരുവിള, ഫിലോമിന രാജു, മൈക്കിള്‍  പുതക്കുഴി തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow