ലയണ്‍സ് ഇന്റര്‍നാഷണല്‍ റീജിയന്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ കട്ടപ്പനയില്‍ നടത്തി
ലയണ്‍സ് ഇന്റര്‍നാഷണല്‍ റീജിയന്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ കട്ടപ്പനയില്‍ നടത്തി

ഇടുക്കി: ലയണ്‍സ് ഇന്റര്‍നാഷണലിന്റെ ഡിസ്ട്രിക്ട് 318 സിയുടെ ഭാഗമായി ഹൈറേഞ്ച് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 16 ലയണ്‍സ് ക്ലബുകള്‍ ഉള്‍പ്പെടുന്ന റീജിയന്‍ മൂന്നിന്റ വാര്‍ഷിക കണ്‍വന്‍ഷന്‍ നടന്നു. വള്ളക്കടവ് സിബീസ് ഗാര്‍ഡനില്‍ ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ രാജന്‍ എന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. റീജിയന്‍ ചെയര്‍മാന്‍ രാജീവ് ജോര്‍ജ് അധ്യക്ഷനായി. ഈ വര്‍ഷം ചിറ്റിലപ്പള്ളി ഫൗണ്ടേഷനുമായി ചേര്‍ന്നുകൊണ്ട് ലയണ്‍സ് ക്ലബ് റീജിയന്‍ 3 ഹൈറേഞ്ച് മേഖലയില്‍ നിര്‍മിച്ചു നല്‍കുന്ന 27 വീടുകളുടെ താക്കോല്‍ദാന കര്‍മം രാജന്‍ എന്‍. നമ്പൂതിരി നിര്‍വഹിച്ചു. 2024-25 ലയണിസ്റ്റിക് വര്‍ഷത്തില്‍ റീജിയന്റെ നേതൃത്വത്തില്‍ സാമൂഹ്യ, സാംസ്‌കാരിക, സേവന രംഗങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ലയണ്‍സ് ടച്ച് ഓഫ് ലൈഫ് ന്റെ നേതൃത്വത്തിലുള്ള ഡയാലിസിസ് സെന്റര്‍ സ്തുത്യര്‍ഹമായ നിലയില്‍ നടത്തിക്കൊണ്ടുപോരുന്ന കട്ടപ്പന സെന്റ്. ജോണ്‍സ് ആശുപത്രി ഡയറക്ടറെയും ആദ്യകാല ലയണ്‍സ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മുതിര്‍ന്ന ലയണ്‍സ് നേതാക്കളെയും ആദരിച്ചു. ജനറല്‍ കണ്‍വീനര്‍ സിബി കൊല്ലംകുടി, ശ്രീജിത്ത് ഉണ്ണിത്താന്‍, അമല്‍ മാത്യു,ബിജു മാത്യു, സിജു തോമസ്, സജിന്‍ സ്‌കറിയ, ജോയ്‌സ് ജോര്‍ജ്, ജോസഫ് പുതുമന, ജോര്‍ജ് തോമസ്, ജിനു ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






