ക്ഷീര സഹകരണ സംഘങ്ങളില്‍ സൗരോര്‍ജ പാനല്‍ സ്ഥാപിക്കല്‍ പദ്ധതി ഉദ്ഘാടനം
ക്ഷീര സഹകരണ സംഘങ്ങളില്‍ സൗരോര്‍ജ പാനല്‍ സ്ഥാപിക്കല്‍ പദ്ധതി ഉദ്ഘാടനം

ഇടുക്കി: ക്ഷീര സഹകരണ സംഘങ്ങളില്‍ സൗരോര്‍ജ പാനല്‍ സ്ഥാപിക്കല്‍ പദ്ധതി സംസ്ഥാന ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ക്ഷീരവികസന വകുപ്പിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഊര്‍ജ സംരക്ഷണത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി പടമുഖം ക്ഷീര സഹകരണ സംഘത്തില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ചു. ഇതുവഴി ക്ഷീര സംഘങ്ങളിലെ വൈദ്യുതി ചിലവ് കുറയ്ക്കുന്നതിനും സംഘത്തിന്റെ സാമ്പത്തിക തീരത വര്‍ദ്ധിപ്പിക്കുന്നതിനും അതുവഴി കര്‍ഷകര്‍ക്ക് കൂടുതല്‍ പ്രയോജനങ്ങള്‍ ലഭ്യമാക്കുവാനും സാധിക്കും.
പടമുഖം ക്ഷീര സഹകരണ സംഘം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഡോളസ് പിഇ പദ്ധതി വിശദീകരണം നടത്തി. വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസ്, ജില്ലാ പഞ്ചായത്തംഗം ഷൈനി സജി, അഡ്വ. എബി തോമസ്, ഡോളി സുനില്‍, ഡിക്ലര്‍ക്ക് സെബാസ്റ്റ്യന്‍, സുനിത സജീവ്, അനില്‍ ബാലകൃഷ്ണന്‍, സനില വിജയന്‍, ഇടുക്കി ക്ഷീര വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ജിസ ജോസഫ്, ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ അഞ്ചു കുര്യന്‍, വാത്തിക്കുടി ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ നിഷ രവി, വാത്തിക്കുടി ക്ഷീരവികസന ഓഫീസര്‍ അഞ്ചുമോള്‍ ജേക്കബ്, പടമുഖം ക്ഷീര സംഘം പ്രസിഡന്റ്് ജോബി വയലില്‍, തോപ്രാംകുടി ക്ഷീരസംഘം പ്രസിഡന്റ് സാജു കാരക്കുന്നേല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






