ഇഎസ്എ പരിധിയില്‍ വണ്ടന്‍മേട് പഞ്ചായത്തിനെ ഉള്‍പ്പെടുത്തിയ വിഷയത്തില്‍ പ്രതിഷേധയോഗം 28ന് പുറ്റടിയില്‍
ഇഎസ്എ പരിധിയില്‍ വണ്ടന്‍മേട് പഞ്ചായത്തിനെ ഉള്‍പ്പെടുത്തിയ വിഷയത്തില്‍ പ്രതിഷേധയോഗം 28ന് പുറ്റടിയില്‍

ഇടുക്കി: പരിസ്ഥിതി ദുര്‍ബല മേഖലയുടെ പരിധിയില്‍ വണ്ടന്‍മേട് പഞ്ചായത്തിനെ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സെപ്റ്റംബര്‍ 28ന് പുറ്റടിയില്‍ യോഗവും റാലിയും സംഘടിപ്പിക്കും. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മാനങ്കേരിയുടെ നേതൃത്വത്തില്‍ ആലോചനായോഗം ചേര്‍ന്നു. കൈവശ ഭൂമിയും വ്യാപാരസ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, വീടുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന വണ്ടന്‍മേട് പഞ്ചായത്തിലെ മുഴുവന്‍ ഭൂമിയിലും വനസംരക്ഷണ നിയമം ബാധകമായാല്‍ ഭൂമി രജിസ്റ്റര്‍ ചെയ്യാനോ കൈമാറ്റം നടത്താനോ സാധിക്കില്ല. വനേതര പ്രവര്‍ത്തനം എന്ന നിലയില്‍ കൃഷി വരെ തടസപ്പെടാനുള്ള സാധ്യതയുണ്ടാകും. കൂടാതെ നിയമം നടപ്പിലായാല്‍ വീടുകളുടെയും റോഡുകളുടെയും നിര്‍മിതികള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കും കേന്ദ്രവനം പരിസ്ഥിതി വകുപ്പിന്റെ മുന്‍കൂര്‍ അനുമതി നേടേണ്ടതായി വരും. ഇത്രയും ഭീകരമായ അവസ്ഥയ്ക്ക് കാരണമാകുന്ന പരിസ്ഥിതി ലോല മേഖലയുടെ പരിധിയില്‍ നിന്നും ജനവാസമേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് നടത്തുന്ന റാലിയിലും റാലിയിലും യോഗത്തിലും ജാതി മത രാഷ്ട്രീയ ഭേദമന്യേ നിരവധി പേര്‍ പങ്കെടുക്കും. പുറ്റടി വില്ലേജാഫീസ് പടക്കല്‍ നിന്നും റാലി ആരംഭിക്കും. വണ്ടന്‍മേട് പഞ്ചായത്ത് ഹാളില്‍ നടന്ന ആലോചനാ യോഗത്തില്‍ ഫാ.സെബാസ്റ്റ്യന്‍, വണ്ടന്‍മേട് ഇമാം അഹമ്മദ് കോയ അന്‍സാരി, പഞ്ചായത്തംഗം ജി.പി.രാജന്‍, കെ.ബി. ഷാജി മോന്‍, സാബു സ്‌കറിയ, വിവിധ സാമൂഹിക സന്നദ്ധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






