കട്ടപ്പന കറുവാക്കുളത്തെ അനധികൃത പാറമടയില്‍ പരിശോധന
കട്ടപ്പന കറുവാക്കുളത്തെ അനധികൃത പാറമടയില്‍ പരിശോധന

ഇടുക്കി: കട്ടപ്പന കറുവാക്കുളത്തെ അനധികൃത പാറമടയില്‍ പരിശോധന. മൈനിംഗ് ആന്റ് ജിയോളജി, റവന്യൂ എന്നീ വകുപ്പുകളുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. സ്റ്റോപ്പ് മെമ്മോ അവഗണിച്ച് വന്‍തോതില്‍ പാറ പൊട്ടിച്ചു കടത്തുന്നത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കട്ടപ്പന വില്ലേജിലെ കുത്തകപ്പാട്ട സ്ഥലത്താണ് പാറമട പ്രവര്‍ത്തിക്കുന്നത്. പുലര്‍ച്ചെ 4 മുതലാണ് ഇവിടെ നിന്നും പാറപൊട്ടിച്ച് കടത്തുന്നത്. മേട്ടുക്കുഴിയിലെ നാട്ടുകാര്‍ പാറമടയുടെ പ്രവര്‍ത്തനം സംബന്ധിച്ച് ജില്ല കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. മൈനിങ് ആന്റ് ജിയോളി വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ പാറമട അനധികൃതമാണെന്ന് കണ്ടെത്തുകയും നിരോധന ഉത്തരവ് നല്‍കുകയും ചെയ്തു. ഇതവഗണിച്ച് പ്രവര്‍ത്തനം തുടര്‍ന്നതോടെ വീണ്ടും നിരോധന ഉത്തരവ് നല്‍കി. ഒപ്പം റവന്യൂ വകുപ്പും നോട്ടീസ് നല്‍കിയിരുന്നു. ഈ ഉത്തരവ് ലംഘിച്ച് പാറഖനനം നടത്തിയതോടെയാണ് അധികൃതര്‍ പരിശോധന നടത്തിയത്.
What's Your Reaction?






