വ്യാപാരി വ്യവസായി സമിതി കട്ടപ്പന നഗരസഭ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി
വ്യാപാരി വ്യവസായി സമിതി കട്ടപ്പന നഗരസഭ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി

ഇടുക്കി: കട്ടപ്പന നഗരസഭ ഭരണസമിതിയുടെ അവഗണനക്കെതിരെ കേരള വ്യാപാരി വ്യവസായി സമിതി യൂണിറ്റ് കമ്മിറ്റി നഗരസഭ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ലാ സെക്രട്ടറി സാജൻ കുന്നേൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് റോജി പോൾ, ജില്ലാ, ഏരിയ, യൂണിറ്റ് ഭാരവാഹികൾ സംസാരിച്ചു. സമിതിയുടെ സമരങ്ങളെ തുടർന്ന് നഗരത്തിലെ വഴിയോര കച്ചവടം നിരോധിച്ചിരുന്നു. എന്നാൽ പരിശോധനയില്ലാത്തതിനാൽ കച്ചവടം തകൃതിയായി തുടരുന്നു. ഗുണനിലവാരമില്ലാത്ത സാധനങ്ങളാണ് വിറ്റഴിക്കുന്നത്. പൊതുമാർക്കറ്റുകളിലെ തകർന്ന റോഡുകൾ ഗതാഗതയോഗ്യമാക്കാൻ നടപടിയില്ല. കടകളിലെ കച്ചവടം ഗണ്യമായി കുറഞ്ഞു. ഇതര സംസ്ഥാനക്കാർ നഗരത്തിൽ കടമുറികൾ വാടകയ്ക്ക് എടുത്ത് ഗുണനിലവാരമില്ലാത്ത വസ്ത്രങ്ങൾ ഉൾപ്പെടെ കച്ചവടം ചെയ്യുന്നു. ലൈസൻസോ മറ്റ് രേഖകളോ ഇല്ലാതെയാണ് പ്രവർത്തനം. പുതിയ ബസ് സ്റ്റാൻഡ് ടെർമിനലിൽ അടിസ്ഥാന സൗകര്യമില്ല. കടകൾക്ക് കുടിവെള്ള സൗകര്യമോ ശുചിമുറിയോ ഇല്ല. ഇവിടുത്തെ വഴിവിളക്കുകളും പ്രവർത്തനരഹിതമാണെന്നും ജില്ലാ വൈസ് പ്രസിഡന്റ് മജീഷ് ജേക്കബ്, യൂണിറ്റ് സെക്രട്ടറി ജി എസ് ഷിനോജ് എന്നിവർ പറഞ്ഞു.
What's Your Reaction?






